Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഭവന പദ്ധതി വിഹിതം...

ഭവന പദ്ധതി വിഹിതം രണ്ടുലക്ഷം നൽകാൻ പ്രയാസമെന്ന് നഗരസഭ

text_fields
bookmark_border
മലപ്പുറം: കേന്ദ്ര സർക്കാർ നടപ്പാക്കിയ പ്രധാനമന്ത്രി ആവാസ് യോജന (പി.എം.എ.വൈ) പദ്ധതിക്ക് നഗരസഭ വിഹിതമായി രണ്ടുലക്ഷം രൂപ നൽകണമെന്ന ഉത്തരവ് നടപ്പാക്കാൻ പ്രയാസമുണ്ടെന്ന് ഭരണസമിതി. ലൈഫ് പദ്ധതിയുമായി ഏകീകരിക്കുന്നതിന് പി.എം.എ.വൈ‍യുടെ യൂനിറ്റ് നിരക്ക് മൂന്നുലക്ഷത്തിൽനിന്ന് നാലാക്കി ഉയർത്തിയാണ് സംസ്ഥാന സർക്കാർ ഉത്തരവിറക്കിയിരിക്കുന്നത്. ഇതിൽ രണ്ടുലക്ഷം നഗരസഭ, കേന്ദ്ര സർക്കാർ ഒന്നരലക്ഷം, സംസ്ഥാന സർക്കാർ 50,000 എന്നിങ്ങനെയാണ് വഹിക്കേണ്ടതെന്നും പറയുന്നുണ്ട്. മുമ്പ് നഗരസഭ അരലക്ഷം നൽകിയാൽ മതിയായിരുന്നു. നഗരസഭക്ക് നൽകുന്ന പ്ലാൻഫണ്ടിൽ വർധന വരുത്താതെ പദ്ധതി വിഹിതമായി രണ്ടുലക്ഷം ഗുണഭോക്താക്കൾക്ക് അനുവദിക്കുന്നത് വാർഷികപദ്ധതി പ്രവർത്തനങ്ങളെ ബാധിക്കുമെന്ന് ഭരണസമിതി അംഗങ്ങൾ കൗൺസിൽ യോഗത്തിൽ പറഞ്ഞു. ഇത് പ്രതിപക്ഷം ഖണ്ഡിക്കാൻ ശ്രമിച്ചത് ചെറിയ തോതിൽ ബഹളത്തിനിടയാക്കി. പ്രയാസം സർക്കാറിനെ അറിയിക്കുമെന്ന് ചെയർപേഴ്സൻ സി.എച്ച്. ജമീല പറഞ്ഞു. 2018-19 വാർഷിക പദ്ധതിയിൽ പി.എം.എ.വൈക്കായി രണ്ടുകോടി രൂപ നീക്കിവെക്കാൻ നഗരസഭ തീരുമാനിച്ചിട്ടുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story