Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപൊന്നാനി ചരിത്രം ഇനി...

പൊന്നാനി ചരിത്രം ഇനി ജനങ്ങളിലേക്ക്

text_fields
bookmark_border
പൊന്നാനി: ചരിത്രകാരൻ ഡോ. എം.ജി.എസ്. നാരായണ​െൻറ ഉപദേശകത്വത്തിൽ ഇരുപതിലേറെ പേർ കഴിഞ്ഞ രണ്ടുവർഷമായി നടത്തുന്ന ഗവേഷണ സാക്ഷാത്കാരമായ 'പൊന്നാനി ഒരു ഇതിഹാസ പൈതൃകത്തി​െൻറ സുവർണ രേഖ' പുസ്തകം മാർച്ച് 18ന് നാടിന് സമർപ്പിക്കും. പൊന്നാനിയുടെ 1000 വർഷത്തെ ചരിത്രം രേഖപ്പെടുത്തുന്ന ഈ പുസ്തകം പിൻവാങ്ങിയ കേരളീയ നാട്ടുജീവിതത്തി​െൻറ സൂക്ഷ്മ-ജൈവിക വിവരങ്ങളും വരുംതലമുറക്കുവേണ്ടി കരുതിവെച്ചിട്ടുണ്ട്. മാർച്ച് 18ന് വൈകീട്ട് അഞ്ചിന് ചരിത്രം ഘനീഭവിച്ചുനിൽക്കുന്ന പൊന്നാനി അഴിമുഖത്തുവെച്ചാണ് പുസ്തകം സമർപ്പിക്കുന്നത്. മത്സ്യത്തൊഴിലാളിയും കർഷകത്തൊഴിലാളിയും കയർത്തൊഴിലാളിയും തെങ്ങുകയറ്റത്തൊഴിലാളിയും നാലുദിക്കുകൾ വ്യൂഹം ചമക്കുന്ന ചടങ്ങിൽ ഭാരതപ്പുഴയിലെ വെള്ളാരംകല്ലുകളും സമുദ്രജലവും വീഴ്ത്തിയാണ് പുസ്തക സമർപ്പണം നടത്തുക. എം.ജി.എസ് നാരായണൻ, സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ, പൊന്നാനി ഖാദി മഖ്ദൂം മുത്തുക്കോയ തങ്ങൾ, തിരുമനശ്ശേരി പരമേശ്വരരാജ, നഗരസഭ ചെയർമാൻ സി.പി. മുഹമ്മദ്കുഞ്ഞി എന്നിവർ സംബന്ധിക്കും. 750 പേജ് വരുന്ന പുസ്തകത്തി​െൻറ എഡിറ്ററും പകുതിയോളം ചരിത്രക്കുറിപ്പുകൾ എഴുതിയതും നോവലിസ്റ്റ് സി. അഷ്‌റഫാണ്. അത്യപൂർവമായ നൂറിൽപരം ചരിത്ര പശ്ചാത്തലചിത്രങ്ങളും പുസ്തകത്തിലുണ്ട്. പൊന്നാനി പൗരസമൂഹസഭയാണ് പ്രസാധകർ. 1000 രൂപ മുഖവിലയുള്ള പുസ്തകം 850 രൂപക്ക് സമർപ്പണചടങ്ങിൽ ലഭിക്കുമെന്ന് സി. അഷ്‌റഫ്, ഗണേഷ് പൊന്നാനി എന്നിവർ അറിയിച്ചു. ചോർച്ച തടയാനുള്ള പ്രവർത്തനങ്ങൾ യുദ്ധകാലാടിസ്ഥാനത്തിലാക്കണം -എൻ.സി.പി പൊന്നാനി: വേനലിന് കടുപ്പം കൂടുന്നതിനനുസരിച്ച് പൊന്നാനിയിലെ കിഴക്കൻ മേഖലകളിലും അടുത്ത പ്രദേശങ്ങളിലെ കിണറുകളിലും മറ്റും വെള്ളം കുറഞ്ഞ് കടുത്ത കുടിവെള്ളക്ഷാമം നേരിടുകയാണ്. ചമ്രവട്ടം െറഗുലേറ്റർ കം ബ്രിഡ്ജി​െൻറ അടിയിലൂടെ അറബിക്കടലിലേക്കുള്ള കുത്തിയൊഴുക്ക് മഴക്ക് മുമ്പായി തടഞ്ഞുനിർത്താൻ എത്രയുംവേഗം നടപടി പൂർത്തീകരിക്കണമെന്ന് എൻ.സി.പി ബ്ലോക്ക് കമ്മിറ്റി യോഗം അധികൃതരോട് ആവശ്യപ്പെട്ടു. യോഗം വി. അബ്ദുൽ നാസർ ഉദ്ഘാടനം ചെയ്തു. കുമ്മിൽ ഷംസു അധ്യക്ഷത വഹിച്ചു. ടി.കെ. മുഹമ്മദ്, പി.കെ. ഷെരീഫ്, പ്രദീപ്കുമാർ എരമംഗലം, ഒ.എം. ദാസൻ, റഫീക് മാസ്റ്റർ, പ്രസാദ് കരുവടി, ടി. ഹംസ, എൻ.വി. ഷറഫുദ്ദീൻ, പി. അബ്ദുൽ നാസർ എന്നിവർ സംസാരിച്ചു. എൻ.സി.പി പൊന്നാനി ബ്ലോക്ക് പുതിയ ഭാരവാഹികൾ: കുമ്മിൽ ശംസു (പ്രസി.), പി.കെ. ഷെരീഫ് (വൈ. പ്രസി.), ടി.കെ. മുഹമ്മദ് (ട്രഷ.). സംസ്ഥാന കമ്മിറ്റി അംഗങ്ങൾ: ഇ. അബ്ദുൽ നാസർ, യു.കെ. മുഹമ്മദ് സഈദ്, എം.ടി. ബഷീർ. വെൽഫെയർ പാർട്ടി മണ്ഡലം ഭാരവാഹികൾ പൊന്നാനി: വെൽഫെയർ പാർട്ടി പൊന്നാനി മണ്ഡലം കൺവെൻഷനും തെരഞ്ഞെടുപ്പും ജില്ല സമിതി അംഗം ഇബ്രാഹിം മംഗലത്തി​െൻറ അധ്യക്ഷതയിൽ നടന്നു. കെ. ഇസ്മയിൽ, ആർ.വി. അഷ്‌റഫ്‌ എന്നിവർ റിപ്പോർട്ടുകൾ അവതരിപ്പിച്ചു. സംസ്ഥാന സമിതിയംഗം അബു ഫൈസൽ നേതൃത്വം നൽകി. എം.കെ. അസ്‌ലം, സാലിഹ് ആലത്തിയൂർ, അബ്ദുറബ്ബ്‌ എന്നിവർ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. ഭാരവാഹികൾ: എ.കെ. കാസിം (പ്രസി.), കെ. ഇസ്മയിൽ (സെക്ര.), ആർ.വി. അഷ്‌റഫ്‌ (ട്രഷ.), അഡ്വ. സൈത് മുഹമ്മദ്‌, സുഫീറ നാസർ (വൈ. പ്രസി.), സി.വി. ഖലീൽ, എം.എം. ഖദീജ (അസി. സെക്ര.). കമ്മിറ്റി അംഗങ്ങൾ: അബ്ദുൽ ഖാദർ മണമ്മൽ, ഹരിദാസ്, ഇബ്രാഹിംകുട്ടി, എം.പി. കാദർ പൊന്നാനി, മുഹമ്മദ് പൊന്നാനി, നാസർ ബാബു ബിസ്മി, ശാക്കിർ ചങ്ങരംകുളം, സി.പി. സുബൈർ, കുറുമ്പക്കുട്ടി, സീനത്ത് കോക്കൂർ, താഹിറ ഇസ്മായിൽ, സുമയ്യ മുഹമ്മദ്.
Show Full Article
TAGS:LOCAL NEWS 
Next Story