Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightമലപ്പുറം^മൈസൂരു ബസ്...

മലപ്പുറം^മൈസൂരു ബസ് സർവിസ് പുനരാരംഭിച്ചു

text_fields
bookmark_border
മലപ്പുറം-മൈസൂരു ബസ് സർവിസ് പുനരാരംഭിച്ചു മലപ്പുറം: മൂന്നാഴ്ചത്തെ ഇടവേളക്ക് ശേഷം കെ.എസ്.ആർ.ടി.സിയുടെ മലപ്പുറം-മൈസൂരു സൂപ്പർ ഫാസ്റ്റ് ബസ് സർവിസ് പുനരാരംഭിച്ചു. കർണാടക ആർ.ടി.സി ജീവനക്കാരുമായി ഉടലെടുത്ത സമയപ്രശ്നവും വരുമാനത്തിലെ കുറവും മൂലമാണ് ഇത് നിർത്തിവെച്ചത്. മുമ്പ് വൈകീട്ട് മൂന്നിന് പുറപ്പെട്ടിരുന്ന ബസ് ഇനി 5.10നാണ് മലപ്പുറത്തുനിന്ന് എടുക്കുക. മഞ്ചേരി, അരീക്കോട്, താമരശ്ശേരി, കൽപറ്റ, മാനന്തവാടി വഴി വെളുപ്പിന് 12.30ന് മൈസൂരുവിലെത്തും. രാവിലെ 6.30ന് മൈസൂരുവിൽനിന്ന് മടക്കയാത്ര തുടങ്ങി സുൽത്താൻ ബത്തേരി വഴി ഉച്ചക്ക് 1.30ന് മലപ്പുറത്തെത്തും. ഓൺലൈൻ റിസർവേഷൻ സൗകര്യമുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story