Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightനിലമ്പൂർ ബ്ലോക്ക്...

നിലമ്പൂർ ബ്ലോക്ക് പഞ്ചായത്ത് ബോർഡ് യോഗത്തിൽ അസ്വാരസ്യം; പ്രസിഡൻറിനെതിരെ ലീഗ്^കോൺഗ്രസ് അംഗങ്ങൾ

text_fields
bookmark_border
നിലമ്പൂർ ബ്ലോക്ക് പഞ്ചായത്ത് ബോർഡ് യോഗത്തിൽ അസ്വാരസ്യം; പ്രസിഡൻറിനെതിരെ ലീഗ്-കോൺഗ്രസ് അംഗങ്ങൾ നിലമ്പൂർ: ബ്ലോക്ക് പഞ്ചായത്ത് ബോർഡ് യോഗത്തിൽ കോൺഗ്രസുകാരനായ പ്രസിഡൻറിനെതിരെ ലീഗ്-കോൺഗ്രസ് അംഗങ്ങൾ. റോഡ് നിർമാണം പൂർത്തീകരിച്ച വകയിൽ കരാറുകാരന് പണം കൈമാറിയതുമായി ബന്ധപ്പെട്ടുള്ള ചർച്ചയിലാണ് പ്രസിഡൻറ് പി.പി. സുഗതനെതിരെ ലീഗ് അംഗങ്ങളായ വൈസ് പ്രസിഡൻറ് സജ്ന സക്കറിയ, സ്ഥിരംസമിതി അധ്യക്ഷൻ കെ.ടി. കുഞ്ഞാൻ, കോൺഗ്രസ് അംഗമായ വൽസമ്മ സെബാസ്റ്റ്യൻ എന്നിവർ രംഗത്തെത്തിയത്. ഇവർക്ക് പിന്തുണയുമായി പ്രതിപക്ഷമായ സി.പി.എമ്മും നിലപാടെടുത്തതോടെ പ്രസിഡൻറ് ഒറ്റപ്പെട്ടു. നബാർഡ് ഫണ്ടിൽ 54 ലക്ഷം രൂപ ചെലവിൽ രണ്ട് വർഷം മുമ്പ് നിർമിച്ച ആനക്കല്ല്-മുതുകുളം റോഡുമായി ബന്ധപ്പെട്ടാണ് തർക്കം. റോഡ് നിർമാണത്തിൽ അഴിമതി നടന്നെന്ന് ചൂണ്ടിക്കാണിച്ച് കരാറുക്കാരന് പണം നൽകുന്നത് പ്രസിഡൻറ് വിലക്കിയിരുന്നു. ഇതേ തുടർന്ന് വണ്ടൂർ സ്വദേശിയായ കരാറുകാരൻ ഹൈകോടതിയെ സമീപിച്ചു. 2018 ഫെബ്രുവരി 18നകം റോഡ് പരിശോധിച്ച് ക്രമക്കേട് ഇല്ലെന്ന് ബോധ‍്യപ്പെട്ടാൽ കരാറുകാരന് പണം നൽകാൻ കോടതി വിധിച്ചു. ഇതുപ്രകാരം ബ്ലോക്ക് എക്സിക‍്യൂട്ടിവ് എൻജിനീയർ റോഡ് പരിശോധിക്കുകയും 15,354 രൂപയുടെ അധിക പ്രവൃത്തി നടത്തിയ ശേഷം കരാറുകാരന് പണം നൽകാനും എക്സിക‍്യൂട്ടിവ് എൻജിനീയർ ബി.ഡി.ഒക്ക് നിർദേശം നൽകി. ബി.ഡി.ഒ ഈ തുക കുറച്ച് കരാറുകാരന് അക്കൗണ്ട് വഴി തുക കൈമാറി. എന്നാൽ, ബോർഡ് യോഗം കൂടി തീരുമാനം കൈക്കൊള്ളാതെ കരാറുകാരന് പണം കൈമാറിയതിനെച്ചൊല്ലി പ്രസിഡൻറ് ബി.ഡി.ഒയെ ചോദ‍്യം ചെയ്തു. ഉദ‍്യോഗസ്ഥർക്കെതിരെ നിയമനടപടി സ്വീകരിക്കാൻ പ്രസിഡൻറ് തീരുമാനിക്കുകയും ചെയ്തു. വക്കീലിനെ ചുമതലപ്പെടുത്താനുള്ള ചെലവിലേക്ക് 15,000 രൂപ മാറ്റിവെക്കാൻ പ്രസിഡൻറ് ആവശ‍്യപ്പെട്ടിരുന്നു. ഇതിനെതിരെ പ്രതിപക്ഷമായ സി.പി.എം വിയോജനക്കുറിപ്പ് രേഖപ്പെടുത്തി. പണം നീക്കിവെക്കുന്ന കാര‍്യത്തിൽ ധനകാര‍്യ കമ്മിറ്റിയും എതിർപ്പ് അറിയിച്ചു. ഇത് ചർച്ച ചെയ്യാനാണ് തിങ്കളാഴ്ച ബോർഡ് യോഗം ചേർന്നത്. കരാറുകാരനോടുള്ള മുൻവൈരാഗ‍്യമാണ് വിഷയം കോടതിയിലെത്തിച്ചതെന്നും ഉദ‍്യോഗസ്ഥനെതിരെയുള്ള പ്രസിഡൻറി‍​െൻറ നിലപാട് അംഗീകരിക്കാനാവില്ലെന്നുമായിരുന്നു ലീഗ് അംഗങ്ങളുടെയും കോൺഗ്രസ് അംഗത്തി‍​െൻറയും നിലപാട്. വിയോജനക്കുറിപ്പുമായി നേരത്തേതന്നെ രംഗത്തുള്ള സി.പി.എമ്മും ഇവർക്ക് പിന്തുണയുമായെത്തിയതോടെ അജണ്ട പൂർത്തിയാക്കാനാവാതെ യോഗം പിരിഞ്ഞു. ഇതിനിടെ സി.പി.എം അംഗങ്ങൾ യോഗം ബഹിഷ്കരിച്ച് ഇറങ്ങിപ്പോവുകയും ചെയ്തു. പ്രശ്നം വഷളാക്കിയതും കോടതിയിലേക്ക് കാര‍്യങ്ങൾ വലിച്ചിഴച്ചതും പ്രസിഡൻറി‍​െൻറ പിടിവാശിയും കരാറുകാരനോടുള്ള വൈരാഗ‍്യവുമാണെന്ന് പ്രതിപക്ഷ നേതാവ് സി.എച്ച്. സലാഹുദ്ദീൻ പറഞ്ഞു. അതേസമയം, വൈസ് പ്രസിഡൻറ് അടക്കമുള്ളവർ റോഡ് സന്ദർശിച്ച് ക്രമക്കേടുണ്ടെന്ന നിലപാടാണ് തുടക്കത്തിൽ സ്വീകരിച്ചത്. സി.പി.എം അംഗങ്ങളും ഇതേ നിലപാടാണെടുത്തിരുന്നതെന്നും പ്രസിഡൻറ് പി.പി. സുഗതൻ പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story