Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightസിറിയൻ ജനത ഐക്യദാർഢ്യ...

സിറിയൻ ജനത ഐക്യദാർഢ്യ പ്രകടനം

text_fields
bookmark_border
പടം...tirp8 സിറിയൻ ജനതക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് പി.ഡി.പി പ്രവർത്തകർ പൊന്നാനിയിൽ നടത്തിയ പ്രകടനം പൊന്നാനി: ബശാറുൽ അസദിനെ തുറുങ്കിലടക്കുക, യു.എൻ.ഒ മൗനം വെടിയുക എന്നീ ആവശ്യങ്ങളുന്നയിച്ച് കൂട്ടക്കുരുതിക്കിരയാക്കപ്പെടുന്ന സിറിയൻ ജനതക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ചുകൊണ്ട് പി.ഡി.പി പൊന്നാനി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരത്തിൽ പ്രകടനം നടത്തി. ചന്തപ്പടിയിൽ നിന്നാരംഭിച്ച പ്രകടനം നഗരം ചുറ്റി ചമ്രവട്ടം ജങ്ഷനിൽ സമാപിച്ചു. മണ്ഡലം പ്രസിഡൻറ് മൊയ്തുണ്ണിഹാജി, സെക്രട്ടറി അഷ്‌റഫ് പൊന്നാനി, സംസ്ഥാന കൗൺസിൽ അംഗങ്ങളായ അസീസ് വെളിയങ്കോട്, എം.എ. അഹമ്മദ് കബീർ, കുഞ്ഞിമോൻ ചങ്ങരംകുളം, പി.ടി.യു.സി മണ്ഡലം പ്രസിഡൻറ് ഹൈദർ പാലക്കൽ, പി.സി.എഫ് ജില്ല കമ്മിറ്റി അംഗം അബുനാസ് എന്നിവർ നേതൃത്വം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story