Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഇന്ധനവില വർധനക്കെതിരെ...

ഇന്ധനവില വർധനക്കെതിരെ ചക്രസ്തംഭന സമരം

text_fields
bookmark_border
നിലമ്പൂർ: ദിനംപ്രതി പെട്രോളിയം ഉൽപന്നങ്ങളുടെ വിലവർധനയിൽ പ്രതിഷേധിച്ചും ഇന്ധനവില നിയന്ത്രണാധികാരം കുത്തക കമ്പനികളിൽനിന്ന് സർക്കാർ വീണ്ടെടുക്കണമെന്നാവശ‍്യപ്പെട്ടും എസ്.ഡി.പി.ഐ നിലമ്പൂരിൽ ചക്രസ്തംഭന സമരം നടത്തി. ചന്തക്കുന്നിൽ കെ.എൻ.ജി റോഡിൽ തിങ്കളാഴ്ച രാവിലെ 9.30ന് നടത്തിയ സമരം പത്ത് മിനിറ്റ് നീണ്ടുനിന്നു. സമരത്തെ തുടർന്ന് അന്തർസംസ്ഥാന പാത‍യിൽ ഗതാഗതം പൂർണമായും സ്തംഭിച്ചു. എസ്.ഡി.പി.ഐ മണ്ഡലം സെക്രട്ടറി ബഷീർ കല്ലൻകുന്നൻ, സഫീർ നിലമ്പൂർ, സുനിൽ കൈപ്പഞ്ചേരി, സദഖത്തുല്ല ദേവശ്ശേരി, യാസർ കരുളായി, പി.കെ. റഫീഖ് തുടങ്ങിയവർ നേതൃത്വം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story