Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightജലവിതരണ പൈപ്പ്...

ജലവിതരണ പൈപ്പ് പുനഃസ്ഥാപിക്കൽ ഇഴയുന്നു

text_fields
bookmark_border
പൂക്കോട്ടുംപാടം: ജലവിഭവ വകുപ്പി‍​െൻറ ശുദ്ധജല വിതരണ കുഴലുകൾ പുനഃസ്ഥാപിക്കൽ പ്രവൃത്തിക്ക് കാലതാമസം നേരിടുന്നതിനാല്‍ അമരമ്പലം പഞ്ചായത്തിലെ ഗുണഭോക്താക്കള്‍ പ്രയാസത്തിൽ. പഞ്ചായത്തിലെ ചുള്ളിയോട്, തേൾപ്പാറ ഭാഗത്തേക്കുള്ള ശുദ്ധജല വിതരണ കുഴലുകള്‍ മാറ്റിസ്ഥാപിക്കൽ ആരംഭിച്ചിട്ട് മാസങ്ങൾ പിന്നിട്ടു. എന്നാൽ, പ്രവൃത്തി പൂർത്തിയാവാത്തതിനാൽ ഈ ഭാഗങ്ങളില്‍ കുടിവെള്ളത്തിന് പൊതുടാപ്പുകളെ ആശ്രയിക്കുന്നവർ ദുരിതത്തിലാണ്. 20 വർഷം മുമ്പ് സ്ഥാപിച്ച കുഴലുകള്‍ കാലപ്പഴക്കം കൊണ്ടും ഗുണനിലവാരമില്ലാത്തതിനാലും പലയിടങ്ങളിലും പൊട്ടുന്നത് പതിവായിരുന്നു. അടിക്കടിയുള്ള പൈപ്പ് പൊട്ടൽ പൂക്കോട്ടുംപാടം മുതൽ ചുള്ളിയോട് വരെയുള്ള പുതുതായി ടാറിങ് നടത്തിയ റോഡി​െൻറ തകർച്ചക്കും കാരണമായിരുന്നു. വേങ്ങാപരതയിൽനിന്ന് ആരംഭിച്ച പ്രവൃത്തിയിൽ ഉണ്ടാകുന്ന കാലതാമസം നിരവധിപേരുടെ കുടിവെള്ളം മുട്ടിക്കുകയാണ്. ചുള്ളിയോട്, ഗേറ്റ്, കവളമുക്കട്ട, വേങ്ങാപരത എന്നിവിടങ്ങളിൽ ശുദ്ധജല വിതരണം മുടങ്ങിയിട്ട് മാസത്തിലേറെയായി. ഒരാഴ്ച മുമ്പ് മാമ്പറ്റ വരെ ജലം വിതരണം ചെയ്തിരുന്നു. എന്നാൽ, പൂക്കോട്ടുംപാടത്ത് പഴയ കുഴല്‍ പൊട്ടിയതോടെ ഇതും നിലച്ചു. വേനൽ കനക്കുന്ന സാഹചര്യത്തിൽ പ്രവൃത്തി ഉടൻ പൂർത്തീകരിച്ച് ജലവിതരണം പുനഃസ്ഥാപിക്കണമെന്ന ആവശ്യം ശക്തമാണ്. പകൽ സമയങ്ങളിൽ മാത്രമാണ് പ്രവൃത്തി നടത്തുന്നത്. ഇത് രാത്രികൂടി നടത്തി കുടിവെള്ള ക്ഷാമത്തിന് ഉടൻ പരിഹാരം കണ്ടെത്താൻ ജലവിഭവ വകുപ്പ് തയാറാവണമെന്നും ആവശ്യമുയരുന്നുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story