Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightത്രിപുരയിലെ...

ത്രിപുരയിലെ തോൽവിയുടെപേരിൽ 'കോൺഗ്രസായ നമഃ 'പറയില്ല ^കോടിയേരി

text_fields
bookmark_border
ത്രിപുരയിലെ തോൽവിയുടെപേരിൽ 'കോൺഗ്രസായ നമഃ 'പറയില്ല -കോടിയേരി കോട്ടയം: ത്രിപുരയിലെ തോൽവിയുടെപേരിൽ 'കോൺഗ്രസായ നമഃ' എന്നുപറയാൻ ഉദ്ദേശിക്കുന്നില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. നയത്തി​െൻറ അടിസ്ഥാനത്തിൽ മാത്രെമ കൂട്ടുകെട്ട് ഉണ്ടാക്കാനാകൂ. നയപരമല്ലാത്ത യോജിപ്പിനെ ജനം അംഗീകരിക്കില്ല. സി.പി.എം സ്വതന്ത്രമായി ശക്തിവർധിപ്പിക്കണമെന്നതാണ് ത്രിപുര നൽകുന്ന പാഠം. സി.പി.എം ജില്ല കമ്മിറ്റി നൽകിയ സ്വീകരണചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിൽ സി.പി.എമ്മിനെ ശക്തിപ്പെടുത്തുന്ന പ്രവർത്തനപദ്ധതി വേണം. ഇപ്പോൾ എതിർ പക്ഷത്തുള്ളവരുമായി പോലും ബന്ധമുണ്ടാക്കാൻ കഴിയുന്ന പുതിയ രാഷ്ട്രീയദൗത്യത്തിന് സംസ്ഥാന സമ്മേളനം തീരുമാനിച്ചിട്ടുണ്ട്. സംസ്ഥാന വികസനത്തിന് സമാധാനം ആവശ്യമാണ്. അക്രമത്തിലും കൊലപാതകത്തിലും സി.പി.എം പങ്കാളിയാകാൻ പാടില്ല. അതിന് ആത്മസംയമനം പാലിക്കാൻ പ്രവർത്തകർ തയാറാകണം. ത്രിപുരയിൽ സി.പി.എം തകർന്നെന്ന പ്രചാരണം വസ്തുതവിരുദ്ധമാണ്. അവിടെ 45 ശതമാനം ജനങ്ങളുടെ പിന്തുണ സി.പി.എമ്മിനുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story