Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightസർവകലാശാല ഫീസുകളുടെ...

സർവകലാശാല ഫീസുകളുടെ കമ്പ്യൂട്ടർ ബില്ലിങ്​ തകരാറിൽ

text_fields
bookmark_border
തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലയിൽ വിവിധ സേവനങ്ങൾക്കുള്ള പണമടക്കാനുള്ള കമ്പ്യൂട്ടർ ബില്ലിങ് സംവിധാനം തകരാറിലായി. നാല് ദിവസമായി പണത്തിന് രശീതി എഴുതിനൽകുകയാണ്. സെർവർ സംഭരണശേഷി കഴിഞ്ഞതാണ് പ്രശ്നമായത്. രണ്ട് ലക്ഷംവരെ ശേഷിയുള്ള ചലാൻ സെർവർ കപ്പാസിറ്റി തീരുമെന്ന് മാസങ്ങൾക്ക് മുമ്പേ സാങ്കേതിക വിദഗ്ധർ മുന്നറിയിപ്പ് നൽകിയിരുന്നു. നാല് ദിവസമായി വിദ്യാർഥികൾക്ക് സ്ലിപ് എഴുതിനൽകുന്ന സംവിധാനം തുടരുകയാണ്. എന്ന് പരിഹരിക്കാനാവുമെന്ന് അധികൃതർക്ക് വ്യക്തമായ ഉത്തരം നൽകാനാകുന്നില്ല. ചലാന്‍ കൗണ്ടറി​െൻറ ചുമതലയുള്ള സെക്ഷന്‍ ഓഫിസര്‍ ധനകാര്യ വിഭാഗം ഓഫിസര്‍ക്ക് ഫയൽ കൈമാറിയിട്ടുണ്ട്. വീണ്ടും ഒന്ന് മുതൽ രണ്ട് ലക്ഷം വരെ കമ്പ്യൂട്ടറൈസ്ഡ് ബിൽ നൽകാനുള്ള അനുമതി ചോദിച്ചാണ് ഫയൽ അയച്ചത്. ഇതുവരെ നടപടികളൊന്നുമായിട്ടില്ല.
Show Full Article
TAGS:LOCAL NEWS 
Next Story