Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightചൂടറിഞ്ഞ് കാർഷിക മേഖല

ചൂടറിഞ്ഞ് കാർഷിക മേഖല

text_fields
bookmark_border
നിലമ്പൂർ: മലയോര മേഖലയിലെ കൃഷിയിടങ്ങളിൽ വരൾച്ചയുടെ കാഠിന‍്യം കണ്ടുതുടങ്ങി. നേന്ത്രവാഴ കൃഷിയെയാണ് വേനൽച്ചൂട് കാര‍്യമായി ബാധിച്ചു തുടങ്ങിയത്. തരക്കേടില്ലാത്ത വില ലഭിച്ചതോടെ കൂടുതൽ കർഷകർ ഇത്തവണ നേന്ത്രവാഴ കൃഷിയിലേക്ക് തിരിഞ്ഞിരുന്നു. വേനൽച്ചൂട് ഇവരെ കാര‍്യമായി ബാധിക്കും. പയർ, ചീര, പാവൽ, വെള്ളരി തുടങ്ങിയ ഹ്രസ്വകാല വിളകളെയും വരൾച്ച ബാധിച്ചു തുടങ്ങി. ഫെബ്രുവരി പകുതിയായപ്പോഴേക്കും തോടുകൾ വറ്റിയതാണ് കർഷകർക്ക് തിരിച്ചടിയായത്. ഇത്തരം തോടുകളിൽ നിന്നുള്ള ജലസേചന സാധ‍്യത മുന്നിൽകണ്ടാണ് കർഷകർ പച്ചക്കറി കൃഷിയിലേക്ക് തിരിഞ്ഞത്. മാർച്ച് ആയപ്പോഴേക്കും നിലമ്പൂർ മേഖലയിൽ ചൂടി‍​െൻറ കാഠിന‍്യം വർധിച്ചു. നിലമ്പൂർ മേഖലയിൽ തിങ്കളാഴ്ച താപനില 28 ഡിഗ്രിയായി ഉയർന്നു. രാവിലെ എട്ടിന് 26 ഡിഗ്രിയും വൈകീട്ട് നാലിന് 28 ഡിഗ്രിയുമാണ് അനുഭവപ്പെട്ടത്. ഞായറാഴ്ച രാവിലെ 24ഉം വൈകീട്ട് നാലിന് 27 ഡിഗ്രിയുമായിരുന്നു. നിലമ്പൂർ വനം ഗവേഷണ കേന്ദ്രത്തിലെ കണക്കാണിത്. കേന്ദ്രം സ്ഥിതിചെയ്യുന്ന ഭാഗം വൃക്ഷത്തണലുള്ള സ്ഥലമായിതനാൽ ഇവിടെ അടയാളപ്പെടുത്തുന്നതിനേക്കാൾ രണ്ടും മൂന്നും ഡിഗ്രി കൂടുതൽ ചൂട് മേഖലയിൽ അനുഭവപ്പെടാൻ സാധ‍്യതയുണ്ടെന്ന് ഉപകേന്ദ്രത്തിലെ ശാസ്ത്രജ്ഞൻ ഡോ. ചന്ദ്രശേഖര പറഞ്ഞു. 2016 മേയിൽ രേഖപ്പെടുത്തിയ 42 ഡിഗ്രിയാണ് മേഖലയിലെ ഉയർന്ന താപനില. ഇപ്പോൾ അനുഭവപ്പെടുന്ന ചൂടി‍​െൻറ തോത് കണക്കിലെടുത്താൽ വേനൽ മഴ ലഭിച്ചില്ലെങ്കിൽ 2016ൽ അനുഭവപ്പെട്ട സമാനരീതിയിലേക്ക് താപനില ഉയരുമെന്നാണ് വനം ഗവേഷണ കേന്ദ്രത്തി‍​െൻറ മുന്നറിയിപ്പ്.
Show Full Article
TAGS:LOCAL NEWS 
Next Story