Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightനിലമ്പൂരിൽ വിളപരിപാലന...

നിലമ്പൂരിൽ വിളപരിപാലന സമിതിയുടെ പ്രവർത്തനം കാര‍്യക്ഷമമല്ലെന്ന്

text_fields
bookmark_border
നിലമ്പൂർ: നഗരസഭയില്‍ കാര്‍ഷിക പ്രവൃത്തികള്‍ ഏറ്റെടുത്ത് ചെയ്യാൻ രൂപവത്കരിച്ച വിള പരിപാലന സമിതിയുടെ പ്രവര്‍ത്തനം കാര്യക്ഷമമല്ലെന്ന് ആക്ഷേപം. സമിതിയില്‍ തൊഴില്‍ ചെയ്യാൻ കൂടുതല്‍ ആളുകളെത്താത്തതാണ് പ്രവര്‍ത്തനത്തെ ബാധിക്കുന്നതെന്നാണ് വിലയിരുത്തൽ. നിലവില്‍ 10 പേര്‍ മാത്രമാണ് വിള പരിപാലന സമിതിയിലെ അംഗങ്ങൾ. ഓരോ വാര്‍ഡില്‍നിന്നും 10 പേരെങ്കിലും അംഗങ്ങളായാലേ സമിതിയുടെ പ്രവര്‍ത്തന ലക്ഷ്യം കൈവരിക്കാനാകൂവെന്നാണ് അധികൃതര്‍ പറയുന്നത്. നഗരസഭയിൽ 33 വാർഡുകളാണുള്ളത്. ഏതു തരം വിളവിനും ജോലിക്കായി തൊഴിലാളികളെ എത്തിക്കാനാണ് സമിതി രൂപവത്കരിച്ചത്. കൃഷിഭവനില്‍ രജിസ്റ്റര്‍ ചെയ്യുന്ന കര്‍ഷകര്‍ക്ക് സമിതിയുടെ സേവനം ലഭ്യമാകും. കൂലിയിനത്തില്‍ നൽകേണ്ട തുകക്ക് നഗരസഭ സബ്‌സിഡിയും അനുവദിച്ചിട്ടുണ്ട്. കൃഷി മേഖലയില്‍ തൊഴിലാളി ക്ഷാമം രൂക്ഷമായ സാഹചര്യത്തിലാണ് നഗരസഭക്കു കീഴില്‍ വിളപരിപാലന സമിതി പ്രവര്‍ത്തനം തുടങ്ങിയത്. ആധുനിക രീതികള്‍ ഉപയോഗിച്ച് കൃഷിയുമായി ബന്ധപ്പെട്ട പ്രവൃത്തികള്‍ ചെയ്യുകയാണ് സമിതിയുടെ രീതി. ഇതിനായി സമിതിക്ക് പ്രത‍്യേക പരിശീലനവും നൽകിയിട്ടുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story