Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഊർജ സംരക്ഷണ ബോധവത്കരണ...

ഊർജ സംരക്ഷണ ബോധവത്കരണ പ്രദർശനം

text_fields
bookmark_border
പടം:6- ചാലിയാർ പഞ്ചായത്തിലെ ഊർജ സംരക്ഷണ ബോധവത്കരണം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി.ടി. ഉസ്മാൻ ഉദ്ഘാടനം ചെയ്യുന്നു നിലമ്പൂർ: എനർജി മാനേജ്മ​െൻറ് കേരള ഊർജ കിരൺ പദ്ധതിയുടെ ഭാഗമായി ഊർജ കാര്യശേഷിയും സംരക്ഷണവുമായി ബന്ധപ്പെട്ട് ബോധവത്കരണ പ്രദർശനം സംഘടിപ്പിച്ചു. മൈലാടി അമൽ കോളജ് എൻ.എസ്.എസ് യൂനിറ്റ് കെഎസ്.ഇ.ബിയുമായി സഹകരിച്ചാണ് അകമ്പാടം ബസ്സ്റ്റാൻഡിൽ പ്രദർശനം ഒരുക്കിയത്. ചാലിയാർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി.ടി. ഉസ്മാൻ ഉദ്ഘാടനം ചെയ്തു. അമൽ കോളജ് പ്രിൻസിപ്പൽ എം. ഉസ്മാൻ അധ്യക്ഷത വഹിച്ചു. കെ.പി. ജനീഷ് ബാബു, പി. സാബിർ, അകമ്പാടം കെ.എസ്.ഇ.ബി സബ് എൻജിനീയർ എസ്. സന്തോഷ് കുമാർ എന്നിവർ സംസാരിച്ചു. കെ.എസ്.ഇ.ബി ജീവനക്കാരനും ചിത്രകാരനുമായ മഹേഷ് ചിത്രവർണത്തി‍​െൻറ പെയ്റ്റിങ്ങും നടന്നു. എരഞ്ഞിമങ്ങാട് ഗവ. യു.പി സ്കൂളിലെ വിദ്യാർഥികളും പ്രദർശനം കാണാനെത്തി. സോളാർ പാനലുകൾ ഉൾപ്പെടെ ഉപയോഗിച്ച് എങ്ങനെ വൈദ്യുതി ലാഭിക്കാമെന്ന് പ്രദർശനത്തിൽ എൻ.എസ്.എസ് അംഗങ്ങൾ വിവരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story