Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightനിലമ്പൂര്‍ കൃഷിഭവൻ...

നിലമ്പൂര്‍ കൃഷിഭവൻ വാങ്ങിയ യന്ത്രങ്ങള്‍ തുരുമ്പെടുത്ത് നശിക്കുന്നു

text_fields
bookmark_border
നിലമ്പൂർ: കൃഷിഭവനു വേണ്ടി വാങ്ങിയ ട്രാക്ടർ ഉൾെപ്പടെയുള്ള ലക്ഷങ്ങളുടെ കാർഷിക യന്ത്രങ്ങൾ ഉപയോഗിക്കാനാവാതെ തുരുമ്പെടുത്ത് നശിക്കുന്നു. കർഷകർക്ക് ഉപകാരപ്രദമായ ട്രാക്ടറിനു പുറമെ നടീല്‍ യന്ത്രം, കാടുവെട്ടുയന്ത്രം, ഗാര്‍ഡന്‍ ട്രില്ലര്‍ എന്നിവയാണ് വർഷങ്ങളായി മഴയും വെയിലുമേറ്റ് കൃഷിഭവനിലുള്ള ഫയര്‍ ആന്‍ഡ് െറസ്‌ക്യൂ സ്‌റ്റേഷന്‍ കോമ്പൗണ്ടില്‍ കിടക്കുന്നത്. വിവിധ പാടശേഖര സമിതികള്‍ക്ക് വിതരണം ചെയ്യാനാണ് വകുപ്പിനു കീഴില്‍ യന്ത്രങ്ങൾ വാങ്ങിയത്. ചെറിയ തകരാറുകള്‍ കാരണം പ്രവര്‍ത്തിക്കാനാവാതെ ഇവ മാറ്റിയിടുകയായിരുന്നു. തകരാറുകള്‍ പരിഹരിക്കാൻ ഫണ്ട് അനുവദിക്കണമെന്നാവശ്യപ്പെട്ട് കൃഷി ഓഫിസര്‍ മേലധികാരികൾക്ക് കത്ത് നൽകിയെങ്കിലും നടപടിയുണ്ടായില്ല. പാടശേഖര സമിതികള്‍ക്ക് കൈമാറിയ ഉപകരണങ്ങള്‍ സംരക്ഷിക്കേണ്ടത് സമിതികൾ തന്നെയാണെന്നായിരുന്നു മറുപടി. ഇതോടെ ചെറിയ തകരാറുകൾ വന്ന് ഉപയോഗിക്കാതെ കിടന്ന യന്ത്രങ്ങൾ തുരുമ്പെടുത്തു. വിള പരിപാല സേന വഴി ജോലി ചെയ്യുന്നവര്‍ക്ക് നഗരസഭ നൽകുന്ന സബ്‌സിഡി തുക ഉപയോഗിച്ചും യന്ത്രങ്ങളുടെ കേടുപാടുകൾ പരിഹരിക്കാവുന്നതാണ്. അതേസമയം, മെയിൻറനന്‍സിന് തുക ലഭ്യമാകില്ലെന്നിരിക്കെ നഗരസഭയില്‍ രൂപവത്കരിച്ച വിള പരിപാലന സേന ഇവ ഏറ്റെടുത്ത് തകരാറുകള്‍ പരിഹരിച്ച് പ്രവര്‍ത്തനക്ഷമമാക്കാനുള്ള നടപടികളെടുത്തുവരികയാണെന്ന് കൃഷി ഓഫിസര്‍ പി. ഷക്കീല പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story