Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightആദിവാസി കുടുംബത്തിന്...

ആദിവാസി കുടുംബത്തിന് വിദ്യാർഥികളുടെ സഹായഹസ്തം

text_fields
bookmark_border
കൊളത്തൂർ: ആദിവാസി കുടുംബത്തിന് സഹായഹസ്തവുമായി കൊളത്തൂർ ഇർശാദിയ്യ ഇംഗ്ലീഷ് സ്കൂൾ വിദ്യാർഥികളെത്തി. വെങ്ങാട് നായരുപടി കിഴക്കേചോലയിലെ ആദിവാസി കുടുംബത്തിനാണ് വിദ്യാർഥികൾ സഹായമെത്തിച്ചത്. ഭക്ഷ്യവസ്തുക്കളും പണവും കുട്ടികൾക്കുള്ള പഠനോപകരണങ്ങളുമായി വിദ്യാർഥികളെത്തിയപ്പോൾ ആദിവാസി കുടുംബത്തിന് പറഞ്ഞറിയിക്കാനാവാത്ത സന്തോഷം. പ്രിൻസിപ്പൽ യു. ഹരിദാസ്, മാനേജർ എൻ. ബഷീർ, കെ.ടി. അസ്കറലി സഖാഫി, എൻ.പി. ഖാലിദ്, മുജീബ് റഹ്മാൻ വെങ്ങാട്, സഫ്‌വാൻ എന്നിവരുടെ നേതൃത്വത്തിലാണ് കുട്ടികളെത്തിയത്.
Show Full Article
TAGS:LOCAL NEWS 
Next Story