Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightആഡംബര കാറിന്...

ആഡംബര കാറിന് ഇഷ്​ടനമ്പര്‍ സ്വന്തമാക്കി പൃഥ്വിരാജ്​

text_fields
bookmark_border
കാക്കനാട്: നടന്‍ പൃഥ്വിരാജ് ആഡംബര കാറിന് ഇഷ്ട നമ്പർ സ്വന്തമാക്കിയത് ഏഴുലക്ഷം രൂപക്ക്. മൂന്നുകോടിയോളം വിലയുള്ള ആഡംബര കാറിനാണ് പൃഥ്വിരാജ് ഇഷ്ടനമ്പര്‍ സ്വന്തമാക്കിയത്. കെ.എല്‍ 07 സി.എന്‍-01 എന്ന നമ്പറിന് വാശിയേറിയ ലേലമാണ് എറണാകുളം ആർ.ടി ഓഫിസിൽ നടന്നത്. അഞ്ചുപേരാണ് ഇഷ്ടനമ്പര്‍ സ്വന്തമാക്കാൻ രംഗത്തുണ്ടായിരുന്നത്. ഡെപ്യൂട്ടി ട്രാന്‍സ്പോര്‍ട്ട് കമീഷണര്‍ എം.പി. അജിത് കുമാറി​െൻറ നേതൃത്വത്തിലായിരുന്നു ലേലം. 10,000 രൂപയില്‍ തുടങ്ങിയ ലേലം അഞ്ചര ലക്ഷത്തില്‍ എത്തിയതോടെ പൃഥ്വിരാജി​െൻറ പ്രതിനിധി ആറുലക്ഷം രൂപക്ക് വിളിച്ച് ലേലം ഉറപ്പിക്കുകയായിരുന്നു. ഒരു ലക്ഷം രൂപ ഫീസടച്ചാണ് പൃഥ്വി നമ്പര്‍ ബുക്ക് ചെയ്തത്. നാലുപേര്‍കൂടി ഇതേ നമ്പറിന് ആവശ്യമുന്നയിച്ചതോടെ ലേലം നടത്താന്‍ അധികൃതര്‍ തീരുമാനിക്കുകയായിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story