Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightനിലമ്പൂരിൽ...

നിലമ്പൂരിൽ പ്ലാസ്​റ്റിക് മാലിന‍്യം കുമിഞ്ഞുകൂടുന്നു; കത്തിക്കുന്നത് ബസ് സ്​റ്റാൻഡ് പരിസരത്ത്

text_fields
bookmark_border
നിലമ്പൂര്‍: നഗരസഭയിലെ മാലിന്യ നിർമാർജന പ്രവര്‍ത്തനങ്ങള്‍ നോക്കു കുത്തിയാകുന്നു. ടൗണില്‍ തുറസ്സായ സ്ഥലങ്ങളില്‍ പോലും പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ കത്തിച്ചാണ് നശിപ്പിക്കുന്നത്. വര്‍ഷങ്ങൾക്ക് മുമ്പു തന്ന നഗരസഭയില്‍ പ്ലാസ്റ്റിക് വർജന പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയിരുന്നു. വ്യാപാര സ്ഥാപനങ്ങളിൽ നിരോധിത പ്ലാസ്റ്റിക് ഉപയോഗം കുറക്കാനുള്ള സഹകരണം ബന്ധപ്പെട്ട സംഘടനകളും പ്രഖ്യാപിച്ചിരുന്നു. വീടുകളില്‍നിന്ന് അജൈവ മാലിന്യങ്ങള്‍ ശേഖരിക്കൽ തുടങ്ങിയിരുന്നെങ്കിലും ഇപ്പോൾ ചിലയിടങ്ങളില്‍ മാത്രമായി ഒതുങ്ങി. ടൗണിലെ വ്യാപാര സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ചും അല്ലാതെയും പ്ലാസ്റ്റിക് ഉപയോഗം നിയന്ത്രിക്കുന്നതില്‍ അധികൃതരുടെ ഭാഗത്ത് വലിയ വീഴ്ചയാണുണ്ടായത്. അനുമതിയില്ലാത്ത പ്ലാസ്റ്റിക് കവറുകളുടെ ഉപയോഗം നഗരത്തിൽ ഇപ്പോഴും വന്‍തോതിലുണ്ട്. നഗരമധ്യത്തിലെ പുതിയ ബസ്സ്റ്റാന്‍ഡിനോട് ചേര്‍ന്ന് പ്ലാസ്റ്റിക ഉള്‍പ്പെടെയുള്ള മാലിന്യം കുന്നുകൂടി കിടക്കുകയാണ്. പിന്നീട് ഒരുമിച്ച് ഇത് തീയിട്ട് നശിപ്പിക്കുകയാണ്. ഇതിൽനിന്നുയരുന്ന കറുത്ത പുക ബസ് സ് റ്റാൻഡിനുള്ളിൽ വ‍്യാപിക്കുക പതിവാണ്. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ ഏറെ ആള്‍ത്തിരക്കുള്ള മേഖലയില്‍ ഇത്തരത്തില്‍ ഗുരുതര നിയമ ലംഘനം നടത്തിയിട്ടും അധികൃതർ കണ്ടില്ലെന്ന് നടിക്കുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story