Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightമലപ്പുറ​ത്തെ...

മലപ്പുറ​ത്തെ ചെങ്കടലാക്കി ചുവപ്പ് സേന മാർച്ച്​

text_fields
bookmark_border
മലപ്പുറം: സി.പി.െഎ സംസ്ഥാന സമ്മേളനത്തിന് സമാപനം കുറിച്ച് നടന്ന ചുവപ്പുസേന മാർച്ചും ബഹുജന റാലിയും മലപ്പുറം നഗരത്തെ ചെഞ്ചായമണിയിച്ചു. പാർട്ടിയുടെ ശക്തി വിളിച്ചോതിയ മാർച്ചിൽ നിരവധി ചുവപ്പ് സേനാംഗങ്ങളും ബഹുജന റാലിയിൽ ആയിരക്കണക്കിന് പ്രവർത്തകരും പെങ്കടുത്തു. ബാൻഡ്വാദ്യ സംഘങ്ങളുടെ അകമ്പടിയോടെ നടന്ന പുരുഷ-വനിത ചുവപ്പുസേനയുടെ മാർച്ച് കാണാന്‍ റോഡിനിരുവശവും നിരവധി പേര്‍ തടിച്ചുകൂടി. സമാപനദിനമായ ഞായറാഴ്ച വൈകീട്ട് അഞ്ചോടെയാണ് എം.എസ്.പി മൈതാനത്തുനിന്ന് മാർച്ച് ആരംഭിച്ചത്. മുന്‍നിരയിലെ തുറന്ന ജീപ്പിൽ ജനറൽ സെക്രട്ടറി എസ്. സുധാകർ റെഡ്ഢി, ദേശീയ സെക്രട്ടറി ഡി. രാജ, സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ എന്നിവരും ഇതിന് പിറകിലായി ദേശീയ, സംസ്ഥാന നേതാക്കളായ ആനി രാജ, സത്യൻ മൊകേരി, പ്രകാശ് ബാബു, പി. പ്രസാദ്, കെ. രാജൻ, സതീഷ് ചന്ദ്രൻ, സന്തോഷ്കുമാർ, കമല സദാനന്ദൻ തുടങ്ങിയവരും റാലിയെ നയിച്ചു. കുന്നുമ്മലിൽനിന്ന് കോട്ടപ്പടി വഴി പൊതുസമ്മേളന വേദിയായ കിഴക്കേത്തലയില്‍ മാര്‍ച്ച്‌ എത്തിയതോടെ വളൻറിയർ സല്യൂട്ട് നടന്നു. റാലി പൊതുസമ്മേളന നഗരിയായ കിഴക്കേത്തലയിൽ എത്തിയതോടെ ജനസാഗരമായി. സംസ്ഥാനത്തി​െൻറ വിവിധ ഭാഗങ്ങളിൽനിന്നുള്ള പ്രവർത്തകരാണ് അണിനിരന്നത്. നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. പങ്കാളിത്തമികവിൽ വനിതകളും മലപ്പുറം: അടുക്കും ചിട്ടയോടെയും നീങ്ങിയ സി.പി.െഎ ചുവപ്പുസേന മാർച്ചിൽ വനിതകളുടെ വൻ പങ്കാളിത്തം. ചുവപ്പും വെള്ളയും ചുരിദാറും ചുവപ്പ് തൊപ്പിയും വെള്ള ഷൂവുമണിഞ്ഞ് വനിതകളും വിദ്യാർഥിനികളും അണിനിരന്നു. തൃശൂർ, കോഴിക്കോട്, പാലക്കാട്, മലപ്പുറം ഉൾപ്പെടെ വടക്കൻ ജില്ലകളിൽനിന്നുള്ളവരാണ് അണിനിരന്നത്. കാക്കി പാൻറും ചുവപ്പ് നിറത്തിലുള്ള ഷർട്ടും തൊപ്പിയുമായിരുന്നു പുരുഷ വളൻറിയർമാരുടെ വേഷം. കുട്ടികളും ആവേശത്തോടെ മാർച്ചി​െൻറ ഭാഗമായി. അഭിവാദ്യവുമായി കുന്നുമ്മൽ ജങ്ഷനിൽ എ.െഎ.വൈ.എഫ് പ്രവർത്തകരെത്തി.
Show Full Article
TAGS:LOCAL NEWS 
Next Story