Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഇന്ധനവില വര്‍ധന: നാളെ...

ഇന്ധനവില വര്‍ധന: നാളെ വാഹനങ്ങള്‍ നിരത്തില്‍ നിര്‍ത്തി സമരം

text_fields
bookmark_border
പാലക്കാട്: അസംസ്‌കൃത എണ്ണവില കുറഞ്ഞിട്ടും ഇന്ധനവില വർധിപ്പിക്കുന്ന കേന്ദ്രസര്‍ക്കാര്‍ നിലപാടിനെതിരെയും നികുതി പിന്‍വലിക്കാത്ത സംസ്ഥാന സര്‍ക്കാര്‍ നിലപാടിനെതിരെയും പ്രതിഷേധിച്ച് എസ്.ഡി.പി.ഐ തിങ്കളാഴ്ച നിരത്തില്‍ വാഹനങ്ങള്‍ നിര്‍ത്തിയിട്ട് സമരം നടത്തുമെന്ന് ജില്ല ഭാരവാഹികള്‍ വാർത്തസമ്മേളനത്തിൽ അറിയിച്ചു. രാവിലെ 9.30 മുതല്‍ പത്ത് മിനിറ്റ് പ്രതിഷേധ സൂചകമായി വാഹനങ്ങള്‍ നിരത്തിയില്‍ നിര്‍ത്തിയിടും. ജില്ലയില്‍ തെരഞ്ഞെടുത്ത 12 കേന്ദ്രങ്ങളിലാണ് സമരം സംഘടിപ്പിക്കുക. പാലക്കാട് നഗരത്തില്‍ മേഴ്‌സി കോളജ് ജങ്ഷന്‍, സുല്‍ത്താന്‍പേട്ട ജങ്ഷന്‍ എന്നിവിടങ്ങളിലാണ് സമരം. വാർത്തസമ്മേളനത്തിൽ ജില്ല പ്രസിഡൻറ് എസ്.പി. അമീർ അലി, ജില്ല വൈസ് പ്രസിഡൻറ് സക്കീര്‍ ഹുസൈൻ കൊല്ലങ്കോട്, ജില്ല കമ്മിറ്റിയംഗം ഒ.എച്ച്. ഖലീല്‍ എന്നിവർ പങ്കെടുത്തു. ലോകവനിത ദിനാചരണം പാലക്കാട്: മാര്‍ച്ച് എട്ട് ലോക വനിത ദിനാചരണത്തി​െൻറ ഭാഗമായി മേഴ്‌സി കോളജും വെല്‍കെയര്‍ യാന ഐ.വി.എഫ് ഫെര്‍ട്ടിലിറ്റി സ​െൻററും സംയുക്തമായി ആറിന് സ്ത്രീസുരക്ഷ അവബോധം സൃഷ്ടിക്കുന്നതി​െൻറ ഭാഗമായി വനിത ജാഥ സംഘടിപ്പിക്കും. ആറിന് രാവിലെ 9.30ന് മേഴ്‌സി കോളജ് പരിസരത്ത് നിന്നാരംഭിക്കുന്ന റാലി കെ.എസ്.ആർ.ടി.സി സ്റ്റാൻഡ് പരിസരത്ത് സമാപിക്കും. 2000 പെണ്‍കുട്ടികള്‍ പങ്കെടുക്കും. തുടര്‍ന്ന് നടക്കുന്ന സമ്മേളനം അമിര വര്‍മ ഉദ്ഘാടനം ചെയ്യും. ഉമ പ്രേമന്‍, സിഫിയ ഹനീഫ, ഡോ. ശാന്തി എന്നിവരെ ആദരിക്കും. വാര്‍ത്തസമ്മേളനത്തില്‍ പ്രഫ. പ്രിയ വര്‍മ, ജോബി പി. ചാണ്ടി, ശ്രീലക്ഷ്മി എം. നായര്‍, ആര്‍. രമ്യ എന്നിവർ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story