Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഭിന്നശേഷിക്കാർക്ക്...

ഭിന്നശേഷിക്കാർക്ക് ലൈസൻസ്​ നടപടികളിൽ ഇളവ് പരിശോധിക്കും ^കെ.ടി. ജലീൽ

text_fields
bookmark_border
ഭിന്നശേഷിക്കാർക്ക് ലൈസൻസ് നടപടികളിൽ ഇളവ് പരിശോധിക്കും -കെ.ടി. ജലീൽ എടപ്പാൾ: ഭിന്നശേഷിക്കാർക്ക് മുച്ചക്രവാഹനം ഉപയോഗിക്കുന്നതിന് ൈഡ്രവിങ് ലൈസൻസ് നൽകുന്ന നടപടികളിൽ ഇളവ് നൽകുന്ന കാര്യം പരിശോധിക്കുമെന്ന് മന്ത്രി ഡോ. കെ.ടി ജലീൽ. സംസ്ഥാന വികലാംഗ കോർപ്പറേഷൻ സംഘടിപ്പിച്ച തവനൂർ നിയോജകമണ്ഡലം സഹായ ഉപകരണ നിർണയ-വിതരണ മെഡിക്കൽ ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. 30 ലക്ഷത്തി​െൻറ സഹായ ഉപകരണങ്ങളാണ് വിതരണം ചെയ്യാൻ കണക്കാക്കിയത്. ഇതിൽ 20 ലക്ഷം രൂപക്കുള്ള ഉപകരണങ്ങൾ പരിപാടിയിൽ തന്നെ നൽകി. അളവെടുത്ത 10 ലക്ഷം രൂപയുടെ ഉപകരണങ്ങളാണ് ഇനി വിതരണം ചെയ്യാനുള്ളത്. ഇവ രണ്ട് മാസത്തിനകം നൽകും. 235 ഭിന്നശേഷിക്കാർ പരിപാടിയിൽ പങ്കെടുക്കാൻ മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്തിരുന്നു. 200ലധികം പേർ പരിപാടി നടക്കുന്ന സമയത്തും രജിസ്റ്റർ ചെയ്തു. 50 വീൽ ചെയർ, 70 എം.ആർ. കിറ്റ്, 5 ൈട്രസൈക്കിൾ, 60 ശ്രവണ സഹായി, വാക്കിങ് സ്റ്റിക്ക്, തെറാപ്പി ബെഡ് എന്നിവ വിതരണം ചെയ്തു. കോർപ്പറേഷൻ ചെയർമാൻ അഡ്വ. പരശുവയ്ക്കൽ മോഹനൻ അധ്യക്ഷത വഹിച്ചു. മാനേജിങ് ഡയറക്ടർ കെ. മൊയ്തീൻകുട്ടി റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ല പഞ്ചായത്തംഗം കെ. ദേവിക്കുട്ടി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറുമാരായ ലക്ഷ്മി, കെ.ആർ.കെ. ഹഫ്സത്ത്, പഞ്ചായത്ത് പ്രസിഡൻറുമാരായ കെ.പി. കവിത, പി. കുമാരൻ, ശ്രീജ പാറക്കൽ, പി.പി. ബിജോയ്, ഹാജിറ മജീദ്, പൊന്നാനി ശിശുവികസന ഓഫിസർ ഗംഗാദേവി തുടങ്ങിയവർ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story