Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഅറബി ഭാഷയെ പ്രണയിച്ച്...

അറബി ഭാഷയെ പ്രണയിച്ച് പ്രകാശിനി ടീച്ചർ വിരമിച്ചു

text_fields
bookmark_border
ചെറുതുരുത്തി: അറബി ഭാഷയെ പ്രണയിക്കുകയും ഒട്ടേറെ വൈതരണികൾ അതിജീവിച്ച് ഈ ഭാഷയുടെ പ്രചാരകയാവുകയും ചെയ്ത അധ്യാപിക പ്രകാശിനി കൊടയ്ക്കാട്ടിൽ സർവിസിൽനിന്ന് വിരമിച്ചു. കിള്ളിമംഗലം ഗവ. യു.പി സ്കൂളിലെ അറബി ടീച്ചറായ പ്രകാശിനിക്ക് അറബി ഭാഷ എന്നും ആവേശമായിരുന്നു. ഒട്ടേറെ ശിഷ്യർക്ക് ഇൗ ഭാഷയുടെ മഹത്വം പകർന്ന് നൽകാൻ കഴിഞ്ഞത് ജീവിതത്തിലെ ഏറ്റവും വലിയ നേട്ടമായി കാണുകയാണ് ഇവർ. ചാവക്കാട് എളവള്ളി കൊടയ്ക്കാട്ടിൽ വീട്ടിൽ കുമാരൻ-അമ്മു ദമ്പതികളുടെ മകളായ പ്രകാശിനി എസ്.എസ്.എൽ.സി പരീക്ഷ കഴിഞ്ഞയുടൻ അറബി ഭാഷയുടെ വിസ്മയ ലോകത്തേക്ക് കടന്നു. കേച്ചേരിയിലെ അറബിക് കോളജിൽനിന്ന് അഫ്ദലുൽ ഉലമ ബിരുദം നേടിയ പ്രകാശിനി രണ്ട് കൊല്ലം അറബിക് ടീച്ചേഴ്സ് പരിശീലനത്തിൽ പങ്കെടുത്ത് വിജയകരമായ നേട്ടം കൊയ്തു. ഒട്ടേറെ എതിർപ്പുകളെ അവഗണിച്ചാണ് ത​െൻറ സ്വപ്നം യാഥാർഥ്യമാക്കിയതെന്ന് ടീച്ചർ ഓർത്തെടുക്കുന്നു. ചാവക്കാട് ഇരട്ടപ്പുഴ ഗവ. എൽ.പി സ്കൂളിലാണ് ആദ്യമായി ജോലിയിൽ പ്രവേശിച്ചത്. 1985ൽ കിള്ളിമംഗലം കാവുപറമ്പിൽ ഉണ്ണികൃഷ്ണ​െൻറ വധുവായെത്തിയതോടെയാണ് ടീച്ചറുടെ അറബി അധ്യാപനമികവ് ചേലക്കര മേഖലയിലെ വിദ്യാർഥികൾക്ക് ലഭിച്ചത്. ആറ്റൂർ, ദേശമംഗലം ഗവ. സ്കൂളുകളിൽ സേവനമനുഷ്ഠിച്ച ടീച്ചർ 17 വർഷമായി കിള്ളിമംഗലം സ്കൂളിലാണ്. ശനിയാഴ്ച നടന്ന യാത്രയയപ്പ് വികാരനിർഭരമായിരുന്നു. ജീവിതവഴിയിൽ അറബി ഭാഷ സമ്മാനിച്ച നേട്ടങ്ങൾ എണ്ണിയെണ്ണി പറഞ്ഞ ടീച്ചർ വിശ്രമജീവിതവും അറബി ഭാഷയുടെ ഉന്നമനത്തിനായി ചെലവഴിക്കുമെന്ന് പറഞ്ഞു. മുൻ അധ്യാപിക ശാന്തകുമാരി പ്രകാശിനി ടീച്ചർക്ക് ഉപഹാരം നൽകി. പടം സർവിസിൽനിന്ന് വിരമിച്ച അറബി അധ്യാപിക പ്രകാശിനി ടീച്ചർക്ക് മുൻ അധ്യാപിക ശാന്തകുമാരി ഉപഹാരം കൈമാറുന്നു
Show Full Article
TAGS:LOCAL NEWS 
Next Story