Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightമാങ്ങ സംഭരണ-വിപണന...

മാങ്ങ സംഭരണ-വിപണന കേന്ദ്രത്തിൽ അഗ്​നിബാധ; 40 ലക്ഷത്തി‍െൻറ നഷ്​ടം

text_fields
bookmark_border
കൊല്ലങ്കോട്: കുരുവിക്കൂട്ടുമരത്തിെല പി.എച്ച്.എം മാങ്കോ എക്സ്പോർട്ട് സംഭരണ-വിപണന കേന്ദ്രത്തിൽ വൻ അഗ്നിബാധ. ശനിയാഴ്ച രാവിലെ പത്തരയോടെയാണ് തീപിടിച്ചത്. പി.എ. സക്കീർ ഹുസൈ​െൻറ ഉടമസ്ഥതയിലുള്ളതാണ് കേന്ദ്രം. ഓലമേഞ്ഞും അലുമിനിയം ഷീറ്റ് ഉപയോഗിച്ചുമാണ് മേൽക്കൂര നിർമിച്ചിരിക്കുന്നത്. ഏകദേശം 40 ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി കണക്കാക്കുന്നു. ഗോഡൗണിലാണ് തീ പടർന്നത്. അഗ്നിബാധയിൽ 35,000 മാങ്ങ പെട്ടികൾ, 40 ഫാനുകൾ, എ.സി, കമ്പ്യൂട്ടർ, പ്രിൻറർ, ബൈക്ക്, 4000 പ്ലാസ്റ്റിക് പെട്ടികകൾ എന്നിവ പൂർണമായും കത്തിനശിച്ചു. മെയിൻ സ്വിച്ചി‍​െൻറ ഭാഗത്തുനിന്നാണ് അഗ്്നിബാധയുണ്ടായത്. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. ഓലഷെഡിനു മുകളിൽ തീ പടരുന്നത് റോഡിലുള്ളവർ കണ്ടു ബഹളം വെച്ച് നാട്ടുകാരെയും ഗോഡൗണി‍ന് പുറകിലുണ്ടായ തൊഴിലാളികളേയും അറിയിച്ച് തീയണക്കാനുള്ള ശ്രമം നടത്തിയെങ്കിലും ശക്തമായ കാറ്റിൽ തീ ആളിപ്പടർന്നു. ചിറ്റൂരിൽനിന്ന് ലീഡിങ് ഫയർമാൻ ജോബി ജേക്കബ് നേതൃത്വത്തിൽ നാല് യൂനിറ്റ് അഗ്്നിശമന വാഹനങ്ങളെത്തി രണ്ട് മണിക്കൂർ നീണ്ട പരിശ്രമത്തിലാണ് തീയണക്കാൻ സാധിച്ചത്. ഗോഡൗണിലെ ജോലിക്കാർ തോട്ടങ്ങളിലേക്ക് മാങ്ങ പറിക്കാൻ പോയതിനാൽ വൻ ദുരന്തം ഒഴിവായി. സ്വാഗതസംഘം രൂപവത്കരിച്ചു പാലക്കാട്: കേരള പൊലീസ് ഓഫിസേഴ്സ് അസോസിയേഷൻ 30ാം ജില്ല സമ്മേളനം വിജയിപ്പിക്കാൻ സ്വാഗതസംഘം രൂപവത്കരിച്ചു. സ്വാഗതസംഘം രൂപവത്കരണ യോഗം കെ.പി.ഒ.എ ജില്ല പ്രസിഡൻറ് എം. നൂർ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. ജില്ല സെക്രട്ടറി കെ.ടി. രാമദാസ് സ്വാഗതവും കെ.പി.ഒ.എ ജില്ല വൈസ് പ്രസിഡൻറ് എൻ. റഫീഖ് അധ്യക്ഷത വഹിച്ചു. ഭാരവാഹികൾ: ടൗൺ സൗത് ഇൻസ്പെക്ടർ ആർ. മനോജ് കുമാർ (ചെയർ.), എം. രാജഗോപാൽ (വൈസ് ചെയർ.), സി.ടി. ബാബുരാജ് (ജന. കൺ.), എം. ഹംസ (ജോ. കൺ.). സമ്മേളനത്തോടനുബന്ധിച്ച് മാർച്ച് 14 ന് 'മാധ്യമങ്ങളും പൊലീസും' വിഷയത്തിൽ സെമിനാർ സംഘടിപ്പിക്കാനും തീരുമാനിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story