Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകോഓപറേറ്റിവ് കോളജ്...

കോഓപറേറ്റിവ് കോളജ് കലോത്സവം: പരപ്പനങ്ങാടി മുന്നിൽ

text_fields
bookmark_border
പാലക്കാട്: കാലിക്കറ്റ് സർവകലാശാല കോഓപറേറ്റിവ് കോളജ് കലോത്സവത്തിന് പാലക്കാട് ഒലവക്കോട് കോഓപറേറ്റിവ് കോളജിൽ തുടക്കമായി. അഞ്ച് ജില്ലകളിലെ 25 കോളജുകളിൽ നിന്നായി 1800ഓളം കലാപ്രതിഭകളാണ് രണ്ട് ദിവസത്തെ മേളയിൽ പങ്കെടുക്കുന്നത്. ആദ്യദിനം പരപ്പനങ്ങാടി, മണ്ണാർക്കാട്, പാലക്കാട് കോളജുകളാണ് ആദ്യ മൂന്ന് സ്ഥാനങ്ങളിലുള്ളത്. മേളയുടെ ഉദ്ഘാടനം പി.കെ. ശശി എം.എൽ.എ നിർവഹിച്ചു. സ്വാഗതസംഘം ചെയർമാൻ അഡ്വ. കെ. അരവിന്ദാക്ഷൻ അധ്യക്ഷത വഹിച്ചു. സഹകരണ വകുപ്പ് ജോ. രജിസ്ട്രാർ എം.കെ. ബാബു, നഗരസഭ കൗൺസിലർ റസീന ബഷീർ, ഒാൾ കേരള കോഓപറേറ്റിവ് കോളജ് അസോസിയേഷൻ സെക്രട്ടറി മജീദ് ഇല്ലിക്കൽ, പി.ജി. രാംദാസ്, ശ്രീനിവാസൻ, എ.വി. കൃഷ്ണൻ, പ്രഫ. നാരായണൻ, പി. രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു. അസോസിയേഷൻ പ്രസിഡൻറ് അബ്ദുൽ കരീം മഞ്ചേരി സ്വാഗതവും ട്രഷറർ ജോൺസൻ മണ്ണാർക്കാട് നന്ദിയും പറഞ്ഞു. സമാപനം ഞായറാഴ്ച വൈകീട്ട് നാലിന് മന്ത്രി എ.കെ. ബാലൻ നിർവഹിക്കും. ഷാഫി പറമ്പിൽ എം.എൽ.എ അധ്യക്ഷത വഹിക്കും. മത്സര ഫലം (ഒന്നും രണ്ടും സ്ഥാനക്കാർ): പെൻസിൽ ഡ്രോയിങ് -പി.ആർ. നിഖിൽ (മണ്ണാർക്കാട്), എം. മനു (പാലക്കാട്). കാർട്ടൂൺ -മുഹമ്മദ് തസ്ലീം (പരപ്പനങ്ങാടി), ലിജോ കൃഷ്ണ (ഒറ്റപ്പാലം). ഓയിൽ പെയിൻറിങ് -പി.ആർ. നിഖിൽ (മണ്ണാർക്കാട്), മുഹമ്മദ് തസ്ലീം (പരപ്പനങ്ങാടി). ഹിന്ദി പ്രബന്ധം -സബ്റീൻ (പാലക്കാട്), ശ്രുതി (മണ്ണാർക്കാട്). കഥാരചന ഹിന്ദി -കെ. ശ്രീജ (മണ്ണാർക്കാട്), വി.പി. സ്വാതി (തിരൂർ). ഹിന്ദി കവിതാരചന -വി.പി. സ്വാതി (തിരൂർ), കെ. ശ്രീജ (മണ്ണാർക്കാട്). മലയാളം കഥാരചന -വി.പി. സജിൻ (പെരിന്തൽമണ്ണ), എ. നീനു (മണ്ണാർക്കാട്). മലയാളം കവിതാരചന -അനീഷ് കുമാർ (പെരിന്തൽമണ്ണ), മുഹമ്മദ് സഫ്വാൻ (പാലക്കാട്). മലയാളം പ്രബന്ധരചന -കെ. നിഹാൽ (ഫറോക്ക്), ശാരിക (ഒറ്റപ്പാലം). ഇംഗ്ലീഷ് പ്രബന്ധരചന -വിജേഷ് (മണ്ണാർക്കാട്), കെ.വി. ഹർഷിദ (തിരൂർ). അറബിക് കവിതാരചന -ടി. ജാസിർ (തിരൂർ), ഹിബ ജുമാന (മണ്ണാർക്കാട്). പെയിറ്റിങ് വാട്ടർ കളർ -മുഹമ്മദ് തസ്ലീം (പരപ്പനങ്ങാടി), നിഖിൽ (മണ്ണാർക്കാട്). ഇംഗ്ലീഷ് കവിതാരചന -അബിനാർ (ബാലുശ്ശേരി), ഹൃദ്യ (പാലക്കാട്). അറബിക് പ്രബന്ധരചന -സി. ജാഫർ (മണ്ണാർക്കാട്), ഫാത്തിമ ഹസ്നത്ത് (പരപ്പനങ്ങാടി). ഇംഗ്ലീഷ് കഥാരചന -ഫാത്തിമ ഹസ്നത്ത് (പരപ്പനങ്ങാടി), ഹർഷിദ (തിരൂർ). മോണോ ആക്ട് (പെൺ.) -അക്ഷയ (ഫറോക്ക്), കെ. സജ്ന (തിരൂർ). മോണോ ആക്ട് (ആൺ.) -വിഷ്ണു (പെരിന്തൽമണ്ണ), ശ്രീരാഗ് (പരപ്പനങ്ങാടി). മാപ്പിളപ്പാട്ട് (പെൺ.) -നൂർബാനു (പരപ്പനങ്ങാടി), സുഭലക്ഷ്മി (ആലത്തൂർ). മാപ്പിളപ്പാട്ട് (ആൺ.) -മുഹമ്മദ് റാഷിദ് (പരപ്പനങ്ങാടി), മുഹമ്മദ് സഫ്വാൻ (പാലക്കാട്), മുഹമ്മദ് സവാദ് (തിരൂരങ്ങാടി). ശാസ്ത്രീയ സംഗീതം -ആര്യ (പാലക്കാട്), അനുശ്രീ (തിരൂർ). ലളിതഗാനം (ആൺ.) -സന്ദീപ് (ആലത്തൂർ), ശ്രീജിത്ത് (തിരൂർ). ലളിതഗാനം (പെൺ.) -ഗ്രീഷ്മ കൃഷ്ണ (മണ്ണാർക്കാട്), സുബലക്ഷ്മി (ആലത്തൂർ). ഭരതനാട്യം -ആതിര ആർ. മേനോൻ (മണ്ണാർക്കാട്), ജിൽഷ (പരപ്പനങ്ങാടി), അക്ഷയ (ഫറോക്ക്). ഒപ്പന -പരപ്പനങ്ങാടി (1), വളാഞ്ചേരി (2). വട്ടപ്പാട്ട് -പരപ്പനങ്ങാടി (1) വളാഞ്ചേരി (2). കുച്ചിപ്പുടി -അമൃത (ഫറോക്ക്), ശിൽപ ബാലകൃഷ്ണൻ (പരപ്പനങ്ങാടി), ആതിര ആർ. മേനോൻ (മണ്ണാർക്കാട്). തിരുവാതിര -ധന്യദാസ് ആൻഡ് പാർട്ടി (വേങ്ങര), ആതിര ആർ. മേനോൻ ആൻഡ് പാർട്ടി (മണ്ണാർക്കാട്), സുബർണ ആൻഡ് പാർട്ടി (മണ്ണാർക്കാട്). CAPTION pg4 കാലിക്കറ്റ് യൂനിവേഴ്‌സിറ്റിതല കോഓപറേറ്റിവ് കോളജ് കലോത്സവം പി.കെ. ശശി എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
TAGS:LOCAL NEWS 
Next Story