Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഅട്ടപ്പാടിയിലെ തടയണ...

അട്ടപ്പാടിയിലെ തടയണ നിർമാണം: കേരള മുഖ്യമന്ത്രിയെ സർവകക്ഷി സംഘം കാണും

text_fields
bookmark_border
കോയമ്പത്തൂർ: അട്ടപ്പാടിയിലെ തടയണ നിർമാണം നിർത്തിവെക്കണമെന്നാവശ്യപ്പെട്ട് കേരള മുഖ്യമന്ത്രി പിണറായി വിജയനെ നേരിൽകണ്ട് നിവേദനം സമർപ്പിക്കാൻ കോയമ്പത്തൂരിൽ ചേർന്ന വിവിധ രാഷ്ട്രീയ സാമൂഹിക സംഘടന പ്രതിനിധികളുടെ യോഗം തീരുമാനിച്ചു. അട്ടപ്പാടിയിലെ ശിരുവാണി, ഭവാനിപ്പുഴകൾക്ക് കുറുകെ വിവിധയിടങ്ങളിലായി കേരള സർക്കാർ ചെക്ക്ഡാം നിർമിച്ചതായും ഏറ്റവും ഒടുവിൽ ഷോളയാർ പഞ്ചായത്തി​െൻറ പരിധിയിലുള്ള ശൂലപട്ടിയെന്ന സ്ഥലത്ത് ശിരുവാണിപ്പുഴക്ക് കുറുകെ തടയണ നിർമാണം പുരോഗമിക്കുന്നതായും യോഗം വിലയിരുത്തി. ഇത് കുടിവെള്ളത്തിനും കൃഷിക്കും ഭവാനിപ്പുഴയെ ആശ്രയിച്ചുകഴിയുന്ന കോയമ്പത്തൂർ, ഇൗറോഡ്, തിരുപ്പൂർ ജില്ലകളിലെ ജനങ്ങളെ ദോഷകരമായി ബാധിക്കും. മാർച്ച് ഏഴിന് കോയമ്പത്തൂരിൽനിന്നുള്ള സർവകക്ഷി പ്രതിനിധിസംഘം ശിരുവാണിപ്പുഴക്ക് കുറുകെ തടയണ നിർമിക്കുന്ന സ്ഥലം സന്ദർശിക്കും. ഇതിനുശേഷമാണ് മുഖ്യമന്ത്രിയെ സന്ദർശിക്കുകയെന്നും നേതാക്കൾ അറിയിച്ചു. തുടർന്നും കേരള സർക്കാർ തടയണ നിർമാണവുമായി മുന്നോട്ടുപോയാൽ സമര പരിപാടികൾക്ക് രൂപം നൽകുമെന്ന് ഇവർ മുന്നറിയിപ്പ് നൽകി. തന്തൈ പെരിയാർ ദ്രാവിഡ കഴകം ജനറൽ സെക്രട്ടറി കെ. രാമകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ഡി.എം.കെ ജില്ല സെക്രട്ടറിയും എം.എൽ.എയുമായ എൻ. കാർത്തിക് സംസാരിച്ചു. കോൺഗ്രസ്, ഡി.എം.ഡി.കെ, എം.ഡി.എം.കെ, എസ്.ഡി.പി.െഎ, മനിതനേയ മക്കൾ കക്ഷി, വിടുതലൈ ശിറുതൈകൾ കക്ഷി, കൊങ്കുനാട് മക്കൾ ദേശീയ കക്ഷി, ആം ആദ്മി, ആദി തമിഴർ പേരവൈ, തമിഴ്നാട് കർഷക സംഘം തുടങ്ങിയ സംഘടനകളുടെ പ്രതിനിധികൾ പെങ്കടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story