Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightനബാർഡ്^ആർ.ഐ.ഡി.എഫ്...

നബാർഡ്^ആർ.ഐ.ഡി.എഫ് പദ്ധതികൾക്ക് പുതിയ മാർഗനിർദേശം

text_fields
bookmark_border
നബാർഡ്-ആർ.ഐ.ഡി.എഫ് പദ്ധതികൾക്ക് പുതിയ മാർഗനിർദേശം മഞ്ചേരി: ഗ്രാമീണ മേഖലയിലെ റോഡ്, വിദ്യാഭ്യാസം, കുടിവെള്ളം, ശുചിത്വം, ആരോഗ്യം എന്നിവക്കുള്ള നബാർഡ് പദ്ധതികളുടെ മാർഗനിർദേശം പുതുക്കി. നബാർഡ്-ആർ.ഐ.ഡി.എഫ് വിഹിതം ഉപയോഗിച്ച് സർക്കാർ പദ്ധതികൾക്ക് ഭൂമി ഏറ്റെടുക്കരുതെന്നും പദ്ധതികളുടെ പ്രോജക്ട്, ഇൻവെസ്റ്റിഗേഷൻ എന്നിവക്ക് വേറെ ഫണ്ട് കണ്ടെത്തണമെന്നുമാണ് നിർദേശം. പദ്ധതി തുകയുടെ അഞ്ചുമുതൽ 20 ശതമാനം വരെ സർക്കാറോ തദ്ദേശ സ്ഥാപനങ്ങളോ പൊതുമേഖല സ്ഥാപനങ്ങളോ വഹിക്കണം. ഈ വർഷം മുതൽ എം.എൽ.എമാരുടെ ആസ്തി വികസന ഫണ്ടിൽനിന്ന് ചെലവഴിക്കാനും അനുമതിയുണ്ട്. ചീഫ് സെക്രട്ടറി അധ്യക്ഷനായ ഉന്നതാധികാര സമിതി മുൻഗണന ക്രമത്തിലാണ് നബാർഡിന് പദ്ധതികൾ നൽകുക. സെപ്റ്റംബർ 30നകം അതത് വകുപ്പുകൾ പദ്ധതികളുടെ പട്ടിക തയാറാക്കും. ആവശ്യമായ ഭൂമി വകുപ്പി‍​െൻറ പക്കൽ ഉണ്ടെന്ന് ഉറപ്പാക്കിവേണം പദ്ധതി സമർപ്പിക്കാൻ. പൂർത്തിയാക്കാൻ രണ്ടു വർഷം വരെ കാലയളവുള്ള പദ്ധതികളുടെ ചെലവി‍​െൻറ അഞ്ചുശതമാനവും അതിൽ കൂടുതലുള്ളതി‍​െൻറ പത്തുശതമാനവും ചെലവ് വർധന അനുവദിക്കും. അടുത്തവർഷം മുതൽ സാങ്കേതികാനുമതിക്ക് സജ്ജമാക്കിയ പദ്ധതികൾ മാത്രമേ നബാർഡ്-ആർ.ഐ.ഡി.എഫ് പരിഗണനക്ക് നൽകേണ്ടതുള്ളൂ. നബാർഡ് അനുമതിയായാൽ ഒരുമാസത്തിനകം പ്രസ്തുത വകുപ്പും ഭരണാനുമതി നൽകണം. അനുമതിയായാൽ പദ്ധതി തുകയുടെ 20 ശതമാനം മുൻകൂറായി നൽകും. ആർ.ഐ.ഡി.എഫ് പദ്ധതികളുടെ നടത്തിപ്പിനും മേൽനോട്ടത്തിനും ഒരു നോഡൽ ഒാഫിസറെ ചുമതലപ്പെടുത്തണം. രണ്ടാഴ്ചയിലൊരിക്കൽ വകുപ്പുമേധാവികൾ അവലോകനം നടത്തണം. പദ്ധതികളുടെ പുരോഗതിയും ഫണ്ടു വിനിയോഗവും രണ്ടു മാസത്തിലൊരിക്കൽ ധനകാര്യ പ്രിൻസിപ്പൽ സെക്രട്ടറി വിലയിരുത്തണമെന്നും മാർഗനിർദേശങ്ങളിൽ പറയുന്നു. ഇ. ഷംസുദ്ദീൻ
Show Full Article
TAGS:LOCAL NEWS 
Next Story