Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightമണക്കടവ് വിയറിൽ 5234...

മണക്കടവ് വിയറിൽ 5234 ദശലക്ഷം ഘനയടി ജലം ലഭിച്ചു കരാർ പ്രകാരം ലഭിക്കാനുള്ളത് 2016 ഘനയടി ജലം

text_fields
bookmark_border
പാലക്കാട്: മണക്കടവ് വിയറിൽ 2017 ജൂലൈ ഒന്നു മുതൽ 2018 ഫെബ്രുവരി 28 വരെ 5234 ദശലക്ഷം ഘനയടി ജലം ലഭിച്ചു. ജൂൺ 31 വരെ പറമ്പിക്കുളം-ആളിയാർ കരാർ പ്രകാരം 2016 ദശലക്ഷം ഘനയടി ജലം ലഭിക്കാനുള്ളതായി സംയുകത ജലക്രമീകരണ വിഭാഗം ജോയൻറ് ഡയറക്ടർ അറിയിച്ചു. പറമ്പിക്കുളം-ആളിയാർ പദ്ധതി ജലസംഭരണ നില ദശലക്ഷം ഘനയടിയിൽ താഴെ കൊടുക്കുന്നു. ബ്രാക്കറ്റിൽ കഴിഞ്ഞ വർഷത്തെ ജലലഭ്യതയുടെ ശതമാനക്കണക്ക്. ലോവർ നീരാർ -107.35(100.00), തമിഴ്നാട് ഷോളയാർ - 374.17(100.11), കേരള ഷോളയാർ -3639.00(121.83), പറമ്പിക്കുളം-6238.83(117.34), തൂണക്കടവ് -428.17(119.65), പെരുവാരിപ്പള്ളം-454.57(122.51), തിരുമൂർത്തി-548.47(81.78), ആളിയാർ-630.07(90.03). മോഷണക്കേസ് പ്രതിയെ പിടികൂടി ആലത്തൂർ: പ്രദേശത്തെ മോഷണക്കേസുകളിൽ പ്രതിയായ യുവാവിനെ പിടികൂടി. കരിങ്കുളങ്ങരയിൽ സതീഷിനെയാണ് (31) ആലത്തൂർ പൊലീസ് അറസ്റ്റ് ചെയ്തത്. കഴനി ചുങ്കത്ത് അസമയത്ത് കണ്ട സതീഷിനെ ചോദ്യം ചെയ്തപ്പോളാണ് രണ്ട് മോഷണക്കേസുകളിൽ പങ്കുള്ളതായി വ്യക്തമായത്. തോണിപ്പാടം കരിങ്കുളങ്ങരയിൽ ഒന്നര വർഷം മുമ്പ് നടന്ന ആഭരണ മോഷണം, കഴിഞ്ഞ ദിവസം മേലാർക്കോട് കോട്ടേകുളം അയ്യപ്പക്ഷേത്രത്തി‍​െൻറ ഹുണ്ടിക പൊളിച്ച സംഭവം എന്നിവയിൽ പ്രതിയാണ് സതീഷെന്ന് പൊലീസ് പറഞ്ഞു. ഇയാളുടെ സഞ്ചിയിലുണ്ടായിരുന്ന തോർത്ത്, നാണയങ്ങൾ, ചവണ, തകിട്, തളപ്പ് എന്നിവയും പിടികൂടി. തെങ്ങുകയറ്റ തൊഴിലാളിയാണ് സതീഷ്. വില്ലേജ് ജീവനക്കാരനെ ആക്രമിച്ച് സ്വർണമാല കവർന്നു ആലത്തൂർ: തൃപ്പാളൂരിലെ എരിമയൂർ ഒന്ന് വില്ലേജ് ഓഫിസിൽ ഓഫിസറെ അന്വേഷിച്ചെത്തിയ ആൾ ജീവനക്കാരനെ ആക്രമിച്ച് മൂന്നുപവൻ തൂക്കം വരുന്ന സ്വർണമാല കവർന്നു. വില്ലേജിലെ പാർട്ട് ടൈം സ്വീപ്പറായ പാലക്കാട് മണലി കോടേരി വീട്ടിൽ കൃഷ്ണൻകുട്ടിയെയാണ് (64) ആക്രമിച്ചത്. പരിക്കേറ്റ ഇയാളെ ആലത്തൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച രാവിലെ 8.45ഓടെയാണ് സംഭവം. 8.30ന് ഓഫിസിലെത്തിയ കൃഷ്ണൻകുട്ടി മുറി വൃത്തിയാക്കിക്കൊണ്ടിരിക്കെ ഓഫിസർ എത്തിയിട്ടുണ്ടോ എന്ന് അന്വേഷിച്ചെത്തിയ ആളാണ് കൃഷ്ണൻകുട്ടിയെ ആക്രമിച്ച് കഴുത്തിലെ മാല കവർന്നത്. മോഷ്ടാവ് ഓടി രക്ഷപ്പെട്ടു. ആലത്തൂർ പൊലീസ് കേസെടുത്തു. കുമ്മാട്ടി ആഘോഷിച്ചു മുണ്ടൂർ: കാഞ്ഞിക്കുളം തത്രംകാവ് ഭഗവതി ക്ഷേത്രത്തിലെ കുമ്മാട്ടി ആഘോഷിച്ചു. ശനിയാഴ്ച രാവിലെ പൊങ്കാല സമർപ്പണത്തിന് നിരവധി പേർ പങ്കെടുത്തു. പ്രമുഖ കലാകാരന്മാർ അണിനിരന്ന പഞ്ചവാദ്യം അകമ്പടി സേവിച്ചു. വൈകീട്ട് കാള, കുതിര, പലവേഷങ്ങൾ, നാടൻ കലാരൂപങ്ങൾ എന്നിവ ദേശവേലകൾക്ക്‌ മിഴിവേകി. രാത്രിയോടെ ദേശവേലകൾ ക്ഷേത്രത്തിൽ പ്രദക്ഷിണത്തിനെത്തി.
Show Full Article
TAGS:LOCAL NEWS 
Next Story