Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightവലിയ ആറാട്ട്...

വലിയ ആറാട്ട് ആഘോഷിച്ചു; പുലാപ്പറ്റ പൂരം ഇന്ന്

text_fields
bookmark_border
പുലാപ്പറ്റ: ചെറുനാലിശ്ശേരി ഭഗവതി ക്ഷേത്രത്തിൽ വലിയാറാട്ട് ആഘോഷിച്ചു. പൂരം ഞായറാഴ്ച ആഘോഷിക്കും. ശനിയാഴ്ച വൈകീട്ട് കരിവീരൻ അണിനിരന്ന കാഴ്ച ശീവേലി ആസ്വാദിക്കുവാൻ നിരവധി ഭക്തരെത്തി. രാത്രി തായമ്പക അരങ്ങേറി. കാളവേലകൾ ക്ഷേത്ര പ്രദക്ഷിണം നടത്തി. ഞായറാഴ്ച പുലർച്ച പുറപ്പെട്ട കരിമ്പദേശം വക കാളവേല പൂരത്തി​െൻറ തട്ടകത്ത് എത്തിയതോടെ പൂരാഘോഷത്തി​െൻറ ആർപ്പ് വിളികൾ ഉയർന്നു. ഞായറാഴ്ച വൈകീട്ട് ദേശ വേലകൾ ക്ഷേത്രമൈതാനിയിൽ സംഗമിക്കും.
Show Full Article
TAGS:LOCAL NEWS 
Next Story