Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightസോഡ നിർമാണ...

സോഡ നിർമാണ യൂനിറ്റിൽനിന്ന്​ ബിയർ എസ്സൻസ് പിടികൂടി; സ്​ഥാപനം അടച്ചുപൂട്ടി

text_fields
bookmark_border
വള്ളിക്കുന്ന്: ഗ്രാമപഞ്ചായത്ത് ഒാഫിസിന് സമീപം ലൈസൻസില്ലാതെ പ്രവർത്തിച്ച സോഡ നിർമാണ യൂനിറ്റ് ആരോഗ്യവകുപ്പ് അധികൃതർ അടച്ചുപൂട്ടി. ബിയർ നിർമിക്കാൻ ഉപയോഗിക്കുന്നതുൾപ്പെടെയുള്ള അപകടകരമായ എസ്സൻസുകൾ ഇവിടെനിന്ന് പിടിച്ചെടുത്തു. അത്താണിക്കൽ സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്‌പെക്ടർ കെ.എ. ജയരാജൻ, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരായ ഹരികൃഷ്ണൻ, കിഷോർകുമാർ, ജയറാം എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. വെള്ളിയാഴ്ച മേക്കോട്ട ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് ഉത്സവ പറമ്പിലെ കടകളിൽ സംഘം പരിശോധന നടത്തിയിരുന്നു. ചില കടകളിൽ വിൽപനക്ക് വെച്ച സോഫ്റ്റ് ഡ്രിങ്ക്, സോഡ എന്നിവയിൽ പേരോ തീയതിയോ രേഖപ്പെടുത്തിയിരുന്നില്ല. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് അത്താണിക്കലിലെ സോഡ നിർമാണ കമ്പനിയിലാണ് ഇവയുണ്ടാക്കിയതെന്ന് വ്യക്തമായത്. തുടർന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ സ്ഥാപനത്തിലെത്തി പരിശോധന നടത്തുകയും അടച്ചുപൂട്ടി സീൽ ചെയ്യുകയും ചെയ്തു. ഇതര സംസ്ഥാന തൊഴിലാളി മാത്രമാണ് ഈ സമയം ഉണ്ടായിരുന്നതെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. സോഡയിൽ ഉപയോഗിക്കുന്ന വെള്ളവും പരിസരവും വൃത്തിഹീനമായിരുന്നെന്നും ഹെൽത്ത് ഇൻസ്‌പെക്ടർ കെ.എ. ജയരാജൻ പറഞ്ഞു. CAPTION അത്താണിക്കലിലെ സോഡ നിർമാണ യൂനിറ്റിൽനിന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ പിടിച്ചെടുത്ത എസ്സൻസുകൾ
Show Full Article
TAGS:LOCAL NEWS 
Next Story