Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightനവീകരണത്തിന്​ ജൂബിലി...

നവീകരണത്തിന്​ ജൂബിലി റോഡ് അടച്ചു; നഗരത്തിൽ ഗതാഗത കുരുക്ക്​

text_fields
bookmark_border
പെരിന്തൽമണ്ണ: നവീകരണത്തിനായി ജൂബിലി റോഡ് അടച്ചതോടെ പെരിന്തൽമണ്ണ നഗരത്തിൽ കനത്ത ഗതാഗത കുരുക്ക്. ശനിയാഴ്ച മുതലാണ് റോഡ് അടച്ചത്. പാലക്കാട്-കോഴിക്കോട് ദേശീയപാതയേയും പട്ടാമ്പി-പെരിന്തൽമണ്ണ സംസ്ഥാന പാതയേയും ബന്ധിപ്പിക്കുന്ന ജൂബിലി റോഡ് പെരിന്തൽമണ്ണ നഗരസഭയുടെ കീഴിലാണ്. റോഡി​െൻറ പല ഭാഗത്തും കുണ്ടും കുഴിയുമായി തകർന്നിട്ട് മാസങ്ങളായിരുന്നു. നിരന്തരം പരാതി ഉയർന്ന സാഹചര്യത്തിലാണ് നഗരസഭ നവീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചത്. നേരത്തെ പട്ടാമ്പി ചെർപ്പുളശ്ശേരിയിൽ നിന്ന് കോഴിക്കോട്, മലപ്പുറം, വളാഞ്ചേരി, കോട്ടക്കൽ ഭാഗത്തേക്ക് ടൗണിലെ പ്രധാന ജങ്ഷനിൽ വരാതെ, ജൂബിലി ജങ്ഷൻ വഴി പോയിരുന്ന വാഹനങ്ങൾ റോഡ് അടച്ചതോടെ പ്രധാന ജങ്ഷനിലൂെട കടന്നുപോകുന്നതാണ് കുരുക്കിന് വഴിയായത്. അതോടൊപ്പം അങ്ങാടിപ്പുറം ഭാഗത്തുനിന്ന് പട്ടാമ്പി, ചെർപ്പുളശ്ശേരിയിലേക്കുള്ള വാഹനങ്ങളും പ്രധാന ജങ്ഷനിലൂെടയാണ് കടന്നുപോകുന്നത്. റെയിൽവേ മേൽപാലം മുതൽ ട്രാഫിക് ജങ്ഷൻ വരെ ശനിയാഴ്ച പകൽ ഇടതടവില്ലാതെ കുരുക്ക് രൂപപ്പെട്ടു. സന്ധ്യയായതോട കുരുക്ക് രൂക്ഷമാകുകയും െചയ്തു. റോഡ് നവീകരണ ജോലികൾ തീരുംവരെ കുരുക്ക് തുടരാനാണ് സാധ്യത.
Show Full Article
TAGS:LOCAL NEWS 
Next Story