Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightവാഹന പ്രചാരണ ജാഥക്ക്...

വാഹന പ്രചാരണ ജാഥക്ക് സ്വീകരണം

text_fields
bookmark_border
നിലമ്പൂർ: കേരള ഹോട്ടല്‍ ആൻഡ് റസ്റ്റാറൻറ് അസോസിയേഷന്‍ നടത്തുന്ന വാഹനപ്രചാരണ ജാഥക്ക് നിലമ്പൂരില്‍ സ്വീകരണം നൽകി. മാർച്ച് ആറിന് നടത്തുന്ന കലക്ടറേറ്റ് മാര്‍ച്ചി‍​െൻറ പ്രചാരണാർഥം നടത്തുന്ന കിഴക്കന്‍ മേഖല ജാഥക്കാണ് സ്വീകരണം നൽകിയത്. ശനിയാഴ്ച രാവിലെ ഒമ്പതിന് കൊണ്ടോട്ടിയില്‍നിന്നാണ് യാത്ര പ്രചാരണം തുടങ്ങിയത്. പടിഞ്ഞാറന്‍ മേഖല യാത്ര ഇതോടൊപ്പം പൊന്നാനിയില്‍നിന്ന് ആരംഭിച്ചിട്ടുണ്ട്. ഹോട്ടല്‍ വ്യവസായത്തെ ജി.എസ്.ടിയില്‍നിന്ന് ഒഴിവാക്കുക, അനധികൃത ഭക്ഷണ വിൽപനശാലകള്‍ക്കെതിരെ നടപടിയെടുക്കുക, മാലിന്യസംസ്‌കരണ വിഷയത്തില്‍ ഹോട്ടലുകളെ പ്രതിചേര്‍ക്കുന്ന നടപടി അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് അസോസിയേഷന്‍ കലക്ടറേറ്റ് മാര്‍ച്ച് സംഘടിപ്പിക്കുന്നത്. വി. അബ്ദുറഹ്മാന്‍ ക്യാപ്റ്റനും സ്‌കറിയ നിലമ്പൂര്‍ വൈസ് ക്യാപ്റ്റനും സലീം ചേനാരി കോഒാഡിനേറ്ററുമായ ജാഥക്ക് നൽകിയ സ്വീകരണ യോഗത്തിൽ നിലമ്പൂര്‍ മര്‍ച്ചൻറ് അസോസിയേഷന്‍ പ്രസിഡൻറ് യു. നരേന്ദ്രന്‍, പടവെട്ടി ബാലകൃഷ്ണന്‍, അനസ് യൂനിയന്‍, പി. സുഗുണന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story