Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപാണ്ടിക്കാട് പൊട്ടിയ...

പാണ്ടിക്കാട് പൊട്ടിയ കുടിവെള്ള പൈപ്പിൽ അറ്റകുറ്റപ്പണി തുടങ്ങി

text_fields
bookmark_border
പാണ്ടിക്കാട്: ഒറുവംപുറത്ത് കുടിവെള്ള വിതരണ പൈപ്പ് പൊട്ടിയിടത്ത് അറ്റകുറ്റപ്പണി തുടങ്ങി. പത്ത് ദിവസമായി പമ്പിങ് സ്റ്റേഷനിലെ പ്രധാന പൈപ്പ് പൊട്ടിയതിനാൽ പഞ്ചായത്തിൽ കുടിവെള്ള വിതരണം മുടങ്ങിയിരിക്കുകയാണ്. പൊട്ടിയതും ദ്രവിച്ചതുമായ കുഴലുകൾ മാറ്റുന്ന പ്രവർത്തിയാണ് നടക്കുന്നത്. 200 മീറ്റർ നീളത്തിൽ പുതിയ പൈപ്പ് സ്ഥാപിക്കുന്നുണ്ട്. ഇതിനായി ചാലു കീറുന്ന ജോലി ശനിയാഴ്ച തുടങ്ങി. ചൊവ്വാഴ്ചക്കകം പ്രവൃത്തി പൂർത്തിയാക്കി വെള്ളം പമ്പ് ചെയ്ത് വിതരണം തുടരാനാവുമെന്ന് അധികൃതർ അറിയിച്ചു. പൈപ്പ് പൊട്ടിയതിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ഗ്രാമപഞ്ചായത്തംഗം ടി.സി. ഫിറോസ് ഖാൻ എക്സിക്യൂട്ടീവ് എൻജിനീയർക്ക് നിവേദനം നൽകിയതിനെ തുടർന്നാണ് പരിഹാര നടപടി ആയത്.
Show Full Article
TAGS:LOCAL NEWS 
Next Story