Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകുടുംബശ്രീ സംരംഭകത്വ...

കുടുംബശ്രീ സംരംഭകത്വ പരിശീലനം

text_fields
bookmark_border
പൂക്കോട്ടുംപാടം: അമരമ്പലം കുടുംബശ്രീ സി.ഡി.എസി​െൻറ ആഭിമുഖ്യത്തില്‍ സംരംഭകത്വ പരിശീലനം സംഘടിപ്പിച്ചു. അമരമ്പലം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് നൊട്ടത്ത് മുഹമ്മദ് പരിശീലനം ഉദ്ഘാടനം ചെയ്തു. പുതിയ സംരംഭങ്ങൾ ആരംഭിച്ച് സ്ത്രീകൾക്ക് സ്വയം തൊഴിൽ കണ്ടത്തി ആത്മവിശ്വാസത്തോടെ മുന്നേറാൻ അവസരം നൽകുക, സ്ത്രീകളുടെ ജീവിത നിലവാരം ഉയർത്തുക, പുതിയ കാലഘട്ടത്തിന് ഇണങ്ങുന്ന സംരംഭങ്ങളെക്കുറിച്ച് ധാരണ വളർത്തുക തുടങ്ങിയവയാണ് പരിശീലനം ലക്ഷ്യമിടുന്നത്. 'മാറുന്ന കാലഘട്ടത്തിലെ സംരംഭങ്ങൾ' എന്ന വിഷയത്തിൽ കുടുംബശ്രീ റിസോഴ്സ് പേഴ്സൺ ദിനേശ് ക്ലാസെടുത്തു. സി.ഡി.എസ് അംഗങ്ങളായ സുധർമ, ഫാത്തിമ നസീറ, അസി. സെക്രട്ടറി കെ. അബ്ദുറഷീദ്, കുടുംബശ്രീ അക്കൗണ്ടൻറ് ടി.പി. പ്രസാദ് എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story