Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightലക്ഷ്മി ചോദിക്കുന്നു;...

ലക്ഷ്മി ചോദിക്കുന്നു; 'എ​െൻറ നഞ്ചന് എന്തുപറ്റി'

text_fields
bookmark_border
അഗളി: ജനുവരി രണ്ടിനാണ് അട്ടപ്പാടി ഷോളയൂർ വെള്ളക്കുളത്തെ ആദിവാസിയായ അറുപതുകാരൻ നഞ്ചൻ വനവിഭവം ശേഖരിക്കാൻ സുഹൃത്തുക്കളോടൊപ്പം അവസാനമായി കാടു കയറിയത്. കൂടെയുള്ളവർ അന്നുതന്നെ തിരിച്ചെത്തിയെങ്കിലും ദിവസങ്ങൾ കഴിഞ്ഞിട്ടും നഞ്ചൻ തിരിച്ചു വന്നില്ല. നാല് സുഹൃത്തുക്കൾക്കൊപ്പമാണ് നഞ്ചൻ പോയത്. നഞ്ചനെവിടെയെന്ന ചോദ്യത്തിന് ഇവർക്ക് കൃത്യമായ ഉത്തരമുണ്ടായിരുന്നില്ല. സംശയം ജനിപ്പിക്കുന്ന പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് ഇവർ പറഞ്ഞത്. ഒടുവിൽ, കുടുംബം പോറ്റാൻ കാടുകയറിയ നഞ്ചനെ തേടി അമ്പതുകാരിയായ ഭാര്യ ലക്ഷ്മിയും കാടുകയറി. മൂന്ന് ദിവസത്തെ അന്വേഷണത്തിനൊടുവിൽ ജനുവരി അഞ്ചിന് തമിഴ്നാട് വനാതിർത്തിയിൽ നഞ്ചൻ മരിച്ചുകിടക്കുന്നുവെന്ന വിവരം ഊരുവാസികളിൽനിന്നറിഞ്ഞു. കിലോമീറ്ററുകൾ താണ്ടി ലക്ഷ്മി തമിഴ്നാട് ജംബുങ്ങണ്ടി വനഭാഗത്ത് നഞ്ച​െൻറ ചേതനയറ്റ ശരീരം കണ്ടെത്തി. മൃതദേഹത്തി​െൻറ കഴുത്തിനു പിന്നിലും തലയിലും ആഴത്തിൽ മുറിവുണ്ടായിരുന്നു. അരക്കു താഴെ ചതഞ്ഞു വീർത്തിരുന്നു. കൊലപാതകമാണെന്ന് വ്യക്തമാക്കുന്ന തെളിവുകളുണ്ടായിട്ടും ലക്ഷ്മിയുടെ വാക്കുകൾക്ക് ആരും ചെവികൊടുത്തില്ല. പാറയിൽ കാൽ വഴുതി വീണാണ് നഞ്ചൻ മരിച്ചതെന്ന് പറഞ്ഞ് അധികൃതർ കൈയൊഴിഞ്ഞു. തമിഴ്നാട് പൊലീസാണ് കേസ് അന്വേഷിക്കുന്നത്. ഇതുവരെ കൂടെ പോയവരെ ചോദ്യം ചെയ്യാൻ തയാറായിട്ടില്ല. ഭർത്താവി​െൻറ മരണത്തിലെ ദുരൂഹത നീക്കണമെന്നാവശ്യപ്പെട്ട് അന്നു തുടങ്ങിയ ലക്ഷ്മിയുടെ അലച്ചിൽ ഇപ്പോഴും തുടരുകയാണ്. ഇവർക്കു മുന്നിൽ തമിഴ്നാട് പൊലീസ് വാതിലുകൾ കൊട്ടിയടച്ചു. അന്വേഷണം കാര്യക്ഷമമാക്കാൻ സംസ്ഥാനത്തെ അധികൃതരിൽനിന്ന് സമ്മർദമുണ്ടായില്ല. അന്വേഷണ പുരോഗതിയെ സംബന്ധിച്ച് അറിയാൻ അവശതകളെല്ലാം മറന്ന് 35 കിലോമീറ്റർ താണ്ടി തമിഴ്നാട് തുടിയല്ലൂർ പൊലീസ് സ്റ്റേഷനിൽ നിരവധി തവണയാണ് എത്തിയത്. തന്നെ കാണാൻ പോലും പൊലീസ് കൂട്ടാക്കിയില്ലെന്ന് ഇവർ പറയുന്നു. ഭർത്താവി​െൻറ മരണത്തിലെ യഥാർഥ കാരണവും കാരണക്കാരേയും അറിയുന്നതുവരെ പോരാടാൻ തന്നെയാണ് തീരുമാനമെന്ന് ലക്ഷ്മി പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story