Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപഠനം ആഘോഷമാക്കി ...

പഠനം ആഘോഷമാക്കി എസ്.എസ്.എല്‍.സി പ്രാദേശിക നിശാ പഠന ക്യാമ്പുകള്‍ സജീവം

text_fields
bookmark_border
പൂക്കോട്ടുംപാടം: സ്കൂളുകളില്‍ എസ്.എസ്.എല്‍.സി പരീക്ഷയില്‍ മികച്ച വിജയം കൈവരിക്കാന്‍ പ്രാദേശിക നിശാപഠന കേന്ദ്രങ്ങള്‍ സജീവമായി. സ്കൂൾ പരിസരങ്ങളില്‍ ആരംഭിച്ച നിശാപഠന ക്യാമ്പുകളില്‍ അധ്യാപകരും സമീപ പ്രദേശങ്ങളിലെ അധ്യാപക പരിശീലനം കഴിഞ്ഞ ഉദ്യോഗാർഥികളും ക്ലാസെടുക്കാന്‍ എത്തുന്നതോടെ കുട്ടികളുടെ ഉത്സാഹം വർധിപ്പിക്കുന്നുണ്ട്. കുട്ടികള്‍ക്ക് ഭക്ഷണവും പലഹാരങ്ങളുമായി ക്ലബുകളും സന്നദ്ധ സംഘടനകളും വായനശാലകളും രംഗത്തുണ്ട്. രക്ഷിതാക്കളും വാര്‍ഡ്‌ അംഗങ്ങളും അധ്യാപകരും മറ്റുമടങ്ങിയ കൂട്ടായ്മയാണ് ക്യാമ്പുകള്‍ സജീവമാക്കുന്നത്. പൂക്കോട്ടുംപാടം ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിന് രണ്ടു സ്ഥലങ്ങളിലായി നിശാപഠന ക്യാമ്പ് ഒരുക്കിയിട്ടുണ്ട്. സ്കൂളിലും കൂറ്റമ്പാറയിലുമാണ് പഠന ക്യാമ്പുകള്‍. വൈകീട്ട് ഏഴിന് ആരംഭിക്കുന്ന ക്ലാസുകള്‍ ഒമ്പതരയോടെയാണ് സമാപിക്കുക. പ്രധാന വിഷയങ്ങള്‍ക്കും പ്രയാസമേറിയ വിഷയങ്ങള്‍ക്കുമാണ് ക്ലാസുകള്‍. കഴിഞ്ഞതവണ എസ്.എസ്.എല്‍.സിക്ക് മികച്ച വിജയം കൈവരിച്ച പൂക്കോട്ടുംപാടം ഹൈസ്കൂള്‍ പത്താംക്ലാസ് പരീക്ഷയെഴുതുന്ന എല്ലാവരെയും വിജയിപ്പിച്ചെടുക്കാനുള്ള തയാറെടുപ്പിലാണ്. അധ്യാപകരായ എ. സിദ്ദീഖ് ഹസന്‍, ഇ. ഉണ്ണികൃഷ്ണന്‍, കെ. സുരേഷ്, അനിത, ഷീന ഗിരീഷ്‌, സാജിത, മോഹന്‍ദാസ്‌, ഒ. രാകേഷ് തുടങ്ങിയവരാണ് ക്യമ്പുകള്‍ക്ക് നേതൃത്വം നല്‍കുന്നത്. കരുളായി കെ.എം ഹയര്‍ സെക്കന്‍ഡറി സ്കൂളി‍​െൻറ നിശാപഠന ക്യാമ്പ് കവളമുക്കട്ടയില്‍ ആരംഭിച്ചു. വിശ്വപ്രഭ വായനശാലയുടെ നേതൃത്വത്തിലാണ് ‍ഇവിടെ പഠന ക്യാമ്പ് നടക്കുന്നത്. സ്കൂള്‍ പ്രധാനാധ്യാപകന്‍ സി. അബ്ദു ഉദ്ഘാടനം ചെയ്തു. ടി.എ. മുഹമ്മദ്‌കുഞ്ഞ് അധ്യക്ഷത വഹിച്ചു. പി. സജിന്‍, ടി. ധന്യ, വി. ചന്ദ്രഭാനു, കെ. ഗോപാലകൃഷ്ണന്‍, രവി എന്നിവര്‍ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story