Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകരുവാരകുണ്ടിൽ...

കരുവാരകുണ്ടിൽ ഉദ്യോഗസ്ഥ ഭരണമെന്ന് സ്ഥിരംസമിതി അധ്യക്ഷൻ

text_fields
bookmark_border
കരുവാരകുണ്ട്: വാർഷിക പദ്ധതി രൂപവത്കരണം, പദ്ധതി ഭേദഗതി തുടങ്ങിയവയുൾപ്പെടെ പല കാര്യങ്ങളിലും ഗ്രാമപഞ്ചായത്തിൽ നിലനിൽക്കുന്നത് ഉദ്യോഗസ്ഥ ഭരണമാണെന്ന ആരോപണവുമായി സ്ഥിരംസമിതി അധ്യക്ഷൻ രംഗത്ത്. വികസന സ്ഥിരംസമിതി അധ്യക്ഷനും ലീഗ് അംഗവുമായ പി. ഷൗക്കത്തലിയാണ് ഇക്കാര്യം ചൂണ്ടിക്കാട്ടി ഗ്രാമപഞ്ചായത്ത് പ്രസിഡൻറിനും സെക്രട്ടറിക്കും പരാതി നൽകിയത്. നടപ്പു വാർഷിക പദ്ധതിയിലെ ചില പദ്ധതികൾ ഭേദഗതി ചെയ്ത് ജില്ല ആസൂത്രണ സമിതിക്ക് സമർപ്പിച്ചിട്ടുണ്ട്. എന്നാൽ, ഇക്കാര്യം വികസന സ്ഥിരംസമിതിയിൽ ചർച്ചചെയ്യുകയോ മിനുട്സിൽ രേഖപ്പെടുത്തുകയോ ചെയ്തിട്ടില്ലെന്നും ഇത് ചട്ടവിരുദ്ധമാണെന്നും ചെയർമാൻ പറയുന്നു. ഭേദഗതി വരുത്തിയ പദ്ധതികളുടെ പട്ടിക ആവശ്യപ്പട്ടിട്ട് പോലും ഉദ്യോഗസ്ഥർ നൽകിയതുമില്ല. തനത് ഫണ്ടിൽനിന്ന് ലക്ഷങ്ങളെടുത്ത് ചില അംഗങ്ങളുടെ താൽപര്യപ്രകാരം കോൺക്രീറ്റ് വിപ്ലവം നടപ്പാക്കുകയാണ്. ഇവർ ചില വാർഡുകളോട് വിവേചനം കാണിക്കുകയാണെന്നും ഈ വിവേചനത്തിനെതിരെ ജില്ല ആസൂത്രണ സമിതിക്ക് പരാതി നൽകുമെന്നും ഷൗക്കത്തലി പരാതിയിൽ പറയുന്നു. സർക്കാർ മാർഗരേഖയും ചട്ടങ്ങളും അർഹത മാനദണ്ഡങ്ങളുമെല്ലാം ലംഘിച്ചാണ് പദ്ധതികളുണ്ടാക്കുന്നത്. സ്റ്റിയറിങ് കമ്മിറ്റി പോലും ചേരാറില്ല. പൂർണമായും ഉദ്യോഗസ്ഥരുടെ കൈകളിലൂടെയാണ് ഭരണമെന്നും ഇദ്ദേഹം പറയുന്നു. ഗ്രാമപഞ്ചായത്ത് ബോർഡിനെ നിയന്ത്രിക്കുന്നത് സി.പി.എമ്മും കോൺഗ്രസുമായതിനാൽ ലീഗ് അംഗം അധ്യക്ഷനായ വികസന സ്ഥിരം സമിതിയെ അവഗണിക്കുന്നുവെന്ന പരാതി നിലനിൽക്കുന്നുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story