Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകാളികാവിൽ ഡിവൈഡർ...

കാളികാവിൽ ഡിവൈഡർ പൊളിക്കാൻ ഡി.വൈ.എഫ്.ഐ ശ്രമം; പൊലീസ് തടഞ്ഞു

text_fields
bookmark_border
കാളികാവ്: ജങ്ഷനിൽ സ്ഥാപിച്ചുകൊണ്ടിരിക്കുന്ന കോൺക്രീറ്റ് ഡിവൈഡർ പൊളിച്ചുനീക്കാനുള്ള ഡി.വൈ.എഫ്.ഐ പ്രവർത്തകരുടെ ശ്രമം കാളികാവ് പൊലീസ് തടഞ്ഞു. ശനിയാഴ്ച രാത്രി 8.30ഓടെയാണ് സംഭവം. ജനങ്ങൾക്കും യാത്രക്കാർക്കും വാഹന ഗതാഗതത്തിനും തടസ്സമായിരുന്ന ഡിവൈഡറിനെതിരെ പൊതുമരാമത്ത് അധികൃതർക്ക് പരാതി നൽകിയിട്ടും നടപടി സ്വീകരിക്കാത്തതിനാലാണ് ഡിവൈഡർ പൊളിക്കാൻ തീരുമാനിച്ചതെന്ന് ഡി.വൈ.എഫ്.ഐ പ്രവർത്തകർ പറഞ്ഞു. അനധികൃതമെങ്കിൽ ഡിവൈഡർ പൊളിച്ചുനീക്കാമെന്ന് പൊലീസ് ഉറപ്പ് നൽകിയതായി ഡി.വൈ.എഫ്.ഐ ഭാരവാഹികൾ പറഞ്ഞു. ഡി.വൈ.എഫ്.ഐ പ്രവർത്തകർ സംഘടിച്ചെത്തിയാണ് ഡിവൈഡർ പൊളിക്കാൻ ആരംഭിച്ചത്. ഉടൻ എസ്.ഐ ഇ.വി. സുരേഷ് കുമാറി​െൻറ നേതൃത്വത്തിൽ പൊലീസെത്തിയാണ് ഡി.വൈ.എഫ്.ഐ പ്രവർത്തകരെ തടഞ്ഞത്. അതേസമയം, കാളികാവ് ലയൺസ് ക്ലബി​െൻറ നേതൃത്വത്തിലാണ് ഡിവൈഡർ സ്ഥാപിക്കുന്നത്. പഞ്ചായത്തിൽ നിയമാനുസൃതം അപേക്ഷ നൽകി പൊതുമരാമത്ത് നൽകിയ അനുമതി പത്രത്തി​െൻറ അടിസ്ഥാനത്തിലാണ് ഡിവൈഡർ സ്ഥാപിക്കുന്നതെന്ന് ലയൺസ് ക്ലബ് ഭാരവാഹികൾ പറഞ്ഞു. ട്രാഫിക് െറഗുലേറ്ററി കമ്മിറ്റി ശനിയാഴ്ച ഉച്ചക്ക് പഞ്ചായത്ത് ഓഫിസിൽ യോഗം ചേർന്ന് ഡിവൈഡർ സ്ഥാപിക്കാൻ അനുമതി നൽകി‍യിട്ടുണ്ട്. പഞ്ചായത്ത് ബോർഡ് യോഗവും ഡിവൈഡർ സ്ഥാപിക്കാൻ അനുവദിച്ചിട്ടുണ്ട്. ഡി.വൈ.എഫ്.ഐ നേതാക്കളായ സി.ടി. സക്കറിയ്യ, പി. റിയാസ് ബാബു, റിയാസ് പാലോളി, കൊമ്പൻ നാണി തുടങ്ങിയവർ നേതൃത്വം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story