Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപുല്ലങ്കോട്...

പുല്ലങ്കോട് വെടിവെച്ചപാറയിൽ പൈപ്പ് ലൈൻ പൊട്ടി

text_fields
bookmark_border
കാളികാവ്: ചോക്കാട് പഞ്ചായത്തിൽ ജലനിധി പൈപ്പ് വീണ്ടും പൊട്ടി. പുല്ലങ്കോട് വെടിവെച്ചപാറയിലാണ് പൈപ്പ് പൊട്ടി വെള്ളം പാഴായത്. വെടിവെച്ചപാറയില്‍നിന്ന് ചടച്ചിക്കല്ല് ഭാഗത്തേക്ക് പോകുന്ന പൈപ്പി​െൻറ ജോയൻറിലാണ് പൈപ്പ് പൊട്ടിയത്. ശനിയാഴ്ച വൈകീട്ട് മൂന്നോടെയായിരുന്നു സംഭവം. ആയിരക്കണക്കിന് ലിറ്റര്‍ വെള്ളം പാഴായി. കാളികാവ് പഞ്ചായത്തിലെ മധുമല കുടിവെള്ള പദ്ധതിയിൽനിന്നാണ് ജലനിധി പദ്ധതി വഴി ചോക്കാട് പഞ്ചായത്തിലേക്ക് കുടിവെള്ളമെത്തിക്കുന്നത്. എന്നാൽ, ഉദ്ഘാടനത്തിന് മുമ്പുതന്നെ ജലവിതരണ പൈപ്പുകൾ വൻതോതിൽ പൊട്ടുന്നത് പതിവായിരുന്നു. പൈപ്പ് പൊട്ടൽ പതിവായ മധുമല പദ്ധതിയുടെ അതേ സ്ഥിതിയാണിവിടെയുമെന്ന് നാട്ടുകാർ പറയുന്നു. വെടിവെച്ചപാറയിലെ കപ്പക്കുന്നന്‍ മൂസയുടെ വീടിന് മുന്നിലാണ് പൈപ്പ് പൊട്ടിയത്. ഉയര്‍ന്ന് പൊങ്ങുന്ന വെള്ളം വലിയ പാറക്കല്ലിട്ട് നിയന്ത്രിക്കാൻ നാട്ടുകാർ ശ്രമിച്ചെങ്കിലും ശക്തമായ ഒഴുക്ക് കാരണം വിജയിച്ചില്ല. ജലവിതരണ പൈപ്പ് പൊട്ടിയതോടെ വെടിവെച്ചപാറ മുതല്‍ ചോക്കാട് വരെയുള്ള ജലവിതരണം മുടങ്ങി. പൈപ്പ് പൊട്ടി വെള്ളം ഉയർന്നുപൊങ്ങിയതോടെ ചില വാഹനങ്ങള്‍ നിര്‍ത്തിയിട്ട് കഴുകുന്നതും കാണാമായിരുന്നു. റോഡിലൂടെ പരന്നൊഴുകിയ വെള്ളം സമീപത്തെ തോട്ടിലേക്ക് ഒഴുകി. ഏതാനും മണിക്കൂറുകള്‍ക്ക് ശേഷമാണ് വെള്ളം നിയന്ത്രിക്കാനായത്.
Show Full Article
TAGS:LOCAL NEWS 
Next Story