Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightശാസ്​ത്രയാൻ ഏഴുമുതൽ:...

ശാസ്​ത്രയാൻ ഏഴുമുതൽ: അക്ഷരമുറ്റത്തെ അടുത്തറിയാം

text_fields
bookmark_border
തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാല കാമ്പസിൽ മാർച്ച് ഏഴ്, എട്ട്, ഒമ്പത് തീയതികളിൽ നടത്തുന്ന ശാസ്ത്രയാൻ പ്രദർശനത്തിൽ കാമ്പസിലെ എല്ലാ പഠനവകുപ്പുകളും പൊതുജനങ്ങൾക്കായി തുറക്കുന്നു. കാമ്പസിൽ നടക്കുന്ന പഠന ഗവേഷണപ്രവർത്തനങ്ങൾ പൊതുജനങ്ങൾക്ക് നേരിട്ട് കാണാനും വിവരങ്ങൾ ചോദിച്ചറിയാനും കോഴ്സുകൾ പരിചയപ്പെടാനുമുള്ള അവസരമാണ് ഒരുങ്ങുന്നത്. ഓട്ടോമാറ്റിക് ഇൻക്യുബേറ്റർ, റേഡിയേഷൻ ഡിറ്റക്റ്ററുകൾ, കർഷകർക്ക് സഹായകരമായ ഉപകരണങ്ങൾ തുടങ്ങിയവ ഫിസിക്സ് പഠനവകുപ്പിൽ സജ്ജീകരിക്കും. ഭിന്നശേഷിക്കാർക്കായി സൈക്കോളജി പഠനവകുപ്പിൽ നടത്തുന്ന സംവിധാനങ്ങൾ അറിയാനും സൗകര്യമുണ്ടാകും. സി.എച്ച്. മുഹമ്മദ് കോയ ലൈബ്രറിയിലെ എല്ലാ സംവിധാനങ്ങളും പൊതുജനങ്ങൾക്കും പരിചയപ്പെടാം. മലയാള പഠനവകുപ്പി​െൻറ സ്റ്റാളിൽ വൈക്കം മുഹമ്മദ് ബഷീറി​െൻറ ജീവിത മുഹൂർത്തങ്ങൾ പ്രതിഫലിപ്പിക്കുന്ന ചിത്രങ്ങൾ പ്രദർശിപ്പിക്കും. റിസർച് ജേണലുകൾ, ഗവേഷണ പ്രബന്ധങ്ങൾ, അധ്യാപകരും വിദ്യാർഥികളും രചിച്ച ഗ്രന്ഥങ്ങൾ തുടങ്ങിയവയുമുണ്ടാവും. പഴയകാല നാണയങ്ങൾ, പ്രസിദ്ധീകരണങ്ങൾ, താളിയോലകൾ, പുരാരേഖകൾ, അപൂർവഗ്രന്ഥങ്ങൾ, മൺപാത്രങ്ങൾ, ഗവേഷണ പ്രബന്ധങ്ങൾ തുടങ്ങിയവ ചരിത്ര പഠനവകുപ്പി​െൻറ പ്രദർശന വസ്തുക്കളിലുൾപ്പെടുന്നു. ഹിന്ദി ജേണലുകൾ, പ്രശസ്ത എഴുത്തുകാരുടെയും പുരസ്കാര ജേതാക്കളുടെയും ചിത്രങ്ങൾ, ഹിന്ദിയുടെ തൊഴിൽ സാദ്ധ്യതകൾ വിശദമാക്കുന്ന പോസ്റ്ററുകൾ, സെമിനാർ ആൽബം തുടങ്ങിയവ ഹിന്ദി പഠനവകുപ്പി​െൻറ സ്റ്റാളിൽ പ്രദർശിപ്പിക്കും. ബോട്ടണി പഠനവകുപ്പിൽ ഗ്രാഫ്റ്റിങ്, ബഡിങ്, ടിഷ്യുകൾച്ചർ തുടങ്ങിയവ പരിചയപ്പെടാം. സുവോളജി പഠനവകുപ്പിലെ ശലഭ മ്യൂസിയവും തുറക്കും. പ്രശസ്തമായ ബോട്ടാണിക്കൽ ഗാർഡൻ, കാഴ്ചയില്ലാത്തവർക്ക് ചെടികളും ഫലങ്ങളും തൊട്ടും മണത്തും കേട്ടും അറിയാനുള്ള സംവിധാനമുള്ള ടച്ച് ആൻഡ് ഫീൽ ഗാർഡൻ തുടങ്ങിയവ മറ്റ് ആകർഷണീയതകളാണ്. നാടക ശിൽപശാല തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാല മലയാള കേരള പഠനവിഭാഗം മാർച്ച് അഞ്ച്, ആറ് തീയതികളിൽ മ്യൂസിയം കോംപ്ലക്സ് മൈതാനിയിൽ വിദ്യാർഥികൾക്കായി നാടകശിൽപശാല സംഘടിപ്പിക്കുന്നു. പ്രമുഖ നാടക സംവിധായകൻ കെ.കെ. പുരുഷോത്തമൻ ശിൽപശാല നയിക്കും. ആറിന് വൈകീട്ട് ആറിന് മൈതാനിയിൽ നാടകാവതരണവും ഉണ്ടാവും.
Show Full Article
TAGS:LOCAL NEWS 
Next Story