Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightബി.ജെ.പി വോ​െട്ടണ്ണൽ...

ബി.ജെ.പി വോ​െട്ടണ്ണൽ തടസ്സപ്പെടുത്താൻ ശ്രമിച്ചു ^സി.പി.എം

text_fields
bookmark_border
ബി.ജെ.പി വോെട്ടണ്ണൽ തടസ്സപ്പെടുത്താൻ ശ്രമിച്ചു -സി.പി.എം അഗർതല: ത്രിപുര മുഖ്യമന്ത്രി മണിക് സർക്കാർ മത്സരിച്ച ധൻപുർ മണ്ഡലത്തിൽ ബി.ജെ.പി വോെട്ടണ്ണൽ തടസ്സപ്പെടുത്താൻ ശ്രമിച്ചതായി സി.പി.എം. 6600 വോട്ടുകൾക്ക് മണിക് സർക്കാർ മുന്നിട്ടുനിൽക്കുന്ന ഘട്ടത്തിലാണ് ബി.ജെ.പി പ്രശ്നമുണ്ടാക്കാൻ ശ്രമിച്ചതെന്നും സി.പി.എം ആരോപിച്ചു. ബി.ജെ.പി പ്രവർത്തകർ വോെട്ടണ്ണൽ തടസ്സപ്പെടുത്തി. പിന്നീട് ഇടതുമുന്നണിയുടെ ഏജൻറുമാരെ കേന്ദ്രസേനയുടെ സഹായത്തോടെ ബൂത്തിൽനിന്ന് പുറത്താക്കാൻ ശ്രമിച്ചതായും മണിക്കൂറുകളോളം വോെട്ടണ്ണൽ തടസ്സപ്പെട്ടതായും ഇടതുമുന്നണി കൺവീനർ ബജാൻ ധർ വാർത്തസമ്മേളനത്തിൽ പറഞ്ഞു. സംഭവത്തിൽ മുഖ്യ തെരഞ്ഞെടുപ്പ് ഒാഫിസർക്കും തെരഞ്ഞെടുപ്പ് കമീഷനും പരാതി നൽകിയിട്ടുണ്ട്. അതേസമയം, ബി.ജെ.പി നേതാക്കളും മുഖ്യ തെരഞ്ഞെടുപ്പ് ഒാഫിസറും ആരോപണത്തിൽ പ്രതികരിച്ചില്ല.
Show Full Article
TAGS:LOCAL NEWS 
Next Story