Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightവാഹനാപകടങ്ങളിൽ

വാഹനാപകടങ്ങളിൽ പരിക്ക്​

text_fields
bookmark_border
പെരിന്തൽമണ്ണ: മാനത്തുമംഗലത്ത് ബൈക്കും കാറും കൂട്ടിയിടിച്ച് പാതിരിക്കോട് കോേട്ടാപ്പാടം മുഹമ്മദ് സാലിഹ് (23), പൂന്താവനത്ത് കാർ വൈദ്യുതി തൂണിലിടിച്ച് വലമ്പൂർ പള്ളിപ്പറമ്പത്ത് മുഹമ്മദ് (68), പാണ്ടിക്കാട് കക്കുളത്ത് ബൈക്കും കാറും കുട്ടിമുട്ടി കൊളപ്പറമ്പ് കുന്നുമ്മൽ സുബൈദ (40), പാണ്ടിക്കാട് ബൈക്കുകൾ കൂട്ടിയിടിച്ച് പൂളമണ്ണ പെരുമ്പയിൽ ഇദ്രീസ് (18), കാഞ്ഞിരപ്പുഴയിൽ ബൈക്ക് തട്ടി പുളിയാനംപറ്റ ഷീല തോമസ് (45) എന്നിവരെ പരിക്കുകളോടെ മൗലാന ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഫെയർ സ്റ്റേജ്: അപാകതകൾ പരിഹരിക്കണം -താലൂക്കുസഭ പെരിന്തൽമണ്ണ: പുലാമന്തോൾ-പട്ടാമ്പി, പുലാമന്തോൾ വളപുരം-മൂർക്കനാട് റൂട്ടിെല ഫെയർ സ്റ്റേജ് നിർണയത്തിലെ അപാകതകൾ പരിഹരിക്കണമെന്ന് പെരിന്തൽമണ്ണ താലൂക്കുസഭ യോഗം ആവശ്യപ്പെട്ടു. തീപിടിത്തം പോലുള്ള അത്യാഹിതം സംഭവിക്കുേമ്പാൾ അഗ്നിശമന വിഭാഗത്തിന് ഡ്രൈവർമാരില്ലാത്തതിനാൽ കൃത്യസമയത്ത് എത്തിെപ്പടാൻ കഴിയുന്നില്ല. അതിനാൽ എംേപ്ലായ്െമൻറ് മുഖേന പെരിന്തൽമണ്ണ അഗ്നിശമന യൂനിറ്റിൽ ൈഡ്രവറെ നിയമിക്കണം. ഡാറ്റാബാങ്കിൽ ഉൾപെട്ട സ്ഥലങ്ങളിൽ പ്രാദേശിക നിരീക്ഷണ സമിതി പരിഗണിക്കേണ്ട വീടുകൾക്കുള്ള അപേക്ഷകളിൽ സത്വര നടപടി സ്വീകരിക്കുക, പൊലീസ് പേട്രാളിങ് അർധരാത്രിക്ക് ശേഷം നടത്തുക, വർധിച്ച് വരുന്ന ട്രാഫിക് ബ്ലോക്ക് പരിഹരിക്കാൻ ഹെവി വാഹനങ്ങൾ, ബൈപാസ് വഴി തിരിച്ചുവിടണമെന്നും ആവശ്യെപ്പട്ടു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് റീന പെട്ടമണ്ണ അധ്യക്ഷത വഹിച്ചു. തഹസിൽദാർ എൻ.എം. മെഹറലി, ഹംസ പാലൂർ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story