Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightവൈദ്യുതി മേഖല...

വൈദ്യുതി മേഖല സ്വകാര്യവത്​കരണത്തിനെതിരെ ജനസഭ

text_fields
bookmark_border
കാളികാവ്: വൈദ്യുതി മേഖല സ്വകാര്യവത്കരിക്കുന്നതിനെതിരായ പ്രക്ഷോഭങ്ങളുടെ ഭാഗമായി കാളികാവില്‍ വിശദീകരണ യോഗം സംഘടിപ്പിച്ചു. നാഷണല്‍ കോഓഡിനേഷന്‍ കമ്മിറ്റി ഓഫ് ഇലക്ട്രിസിറ്റി എംപ്ലോയീസ് ആൻഡ് എൻജിനീയേഴ്‌സ് എന്ന സംയുക്ത യൂനിയ‍​െൻറ നേതൃത്വത്തിലാണ് യോഗം നടന്നത്. ഏപ്രില്‍ മൂന്നാം തീയതി പാർലമ​െൻറ് മാര്‍ച്ച് നടത്താനും അതിനു മുന്നോടിയായി ആയിരം ജനസഭകള്‍ സംഘടിപ്പിക്കാനുമാണ് സംയുക്ത യൂനിയനുകളുടെ തീരുമാനം. ഇതിനു മുന്നോടിയായാണ് കാളികാവില്‍ വിശദീകരണം നടത്തിയത്. പാർലമ​െൻറില്‍ പുതിയ വൈദ്യുതി ബില്ല് അവതരിപ്പിക്കുന്ന ദിവസം രാജ്യവ്യാപകമായി മിന്നല്‍ പണിമുടക്ക് നടത്താനും സംഘടന തീരുമാനിച്ചിട്ടുണ്ട്. കാളികാവില്‍ നടന്ന യോഗത്തില്‍ പി. കൃഷ്ണകുമാര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന എക്‌സിക്യൂട്ടിവ് അംഗം ഗോപകുമാര്‍ യോഗം ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡൻറ് ജയന്‍ ദാസ്, സി.ഐ.ടി.യു ജില്ല കമ്മിറ്റി അംഗം ഇ.പി. ഉമ്മര്‍, എ.ഐ.ടി.യു.സി ജില്ല കമ്മിറ്റി അംഗം മാനീരി ഹസ്സൻ, പി. സജിത്ത്, ഇസ്മാഈല്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story