Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightവിദേശ ജോലി വാഗ്​ദാനം...

വിദേശ ജോലി വാഗ്​ദാനം ചെയ്​ത്​ തട്ടിപ്പ്: ​പ്രതി അറസ്​റ്റിൽ

text_fields
bookmark_border
കൊച്ചി: വിദേശ ജോലി വാഗ്ദാനം ചെയ്ത് ഫേസ് ബുക്കിൽ പരസ്യം നൽകി തട്ടിപ്പ് നടത്തിയ ഹരിയാന സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഹരിയാന കൈതാൽ ജില്ല സിർസാപുൻട്രി എ.ആർ ഹൈസ്കൂളിന് സമീപം താമസിക്കുന്ന കുൽദീപ് ശർമയാണ് (29) കടവന്ത്ര എസ്.െഎ എൻ.വി. പൗലോസി​െൻറ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. യൂറോപ്പിൽ മാൾട്ടയിൽ വെൽഡർ, ഫിറ്റർ, ഹെൽപർ തസ്തികയിലേക്ക് ഫ്രീ വിസ ശരിയാക്കി നൽകാമെന്നായിരുന്നു പരസ്യം. പരസ്യത്തി​െൻറ അടിസ്ഥാനത്തിൽ എറണാകുളം കരിത്തലകരയിലെ ഒായോ ഹോട്ടലിൽ വിദ്യാർഥികളുമായി കൂടിക്കാഴ്ചയും നടന്നു. ഇൻറർവ്യൂവിൽ പെങ്കടുത്ത വിദ്യാർഥികളോട് സെൻട്രൽ ബാങ്ക് ഒാഫ് ഇന്ത്യയിലെ എറണാകുളം ശാഖയിൽ അക്കൗണ്ട് തുടങ്ങി അതിൽ 60 യൂറോക്ക് തുല്യമായ 5250 രൂപ ഡെപ്പോസിറ്റ് ചെയ്യാനും ആവശ്യപ്പെട്ടു. ഇൻറർവ്യൂവിെനത്തിയ ഉദ്യോഗാർഥികൾ ലൈസൻസും മറ്റ് രേഖകളും ആവശ്യപ്പെെട്ടങ്കിലും കാണിക്കാൻ തയാറാകാതിരുന്നതിനെത്തുടർന്ന് ഇയാളെ തടഞ്ഞുവെച്ച് പൊലീസിൽ അറിയിക്കുകയായിരുന്നു. ദുബൈ കേന്ദ്രമായി പ്രവർത്തിക്കുന്ന ജി.സി.സി വാക്കിങ്സ് എന്ന ജോബ് പോർട്ടൽ വഴിയാണ് ഇയാൾ ഫേസ്ബുക്കിൽ പരസ്യം നൽകിയിരുന്നതെന്ന് പൊലീസ് പറഞ്ഞു. ഇയാളുടെ ബാങ്ക് അക്കൗണ്ട് പൊലീസ് മരവിപ്പിച്ചിട്ടുണ്ട്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. തട്ടിപ്പിനെക്കുറിച്ച് വിശദമായി അന്വേഷിച്ചുവരുകയാണെന്ന് എസ്.െഎ പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story