Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightമഹിള കോൺഗ്രസ് കൺവെൻഷൻ 

മഹിള കോൺഗ്രസ് കൺവെൻഷൻ 

text_fields
bookmark_border
ചെർപ്പുള്ളശ്ശേരി: നെല്ലായ മണ്ഡലം മഹിള കോൺഗ്രസ് കൺവെൻഷൻ ജില്ല പ്രസിഡൻറ് കെ.ഐ. കുമാരി ഉദ്ഘാടനം ചെയ്തു. ഷൊർണൂർ നിയോജക മണ്ഡലം മഹിള കോൺഗ്രസ് പ്രസിഡൻറ് കെ.ജി. സ്വയംപ്രഭ അധ്യക്ഷത വഹിച്ചു. പി.എ. മുതാസ്, പി. മാലിനി, അഫ്സത്ത്, സൽമത്ത്, മൈമൂന ചരലിൽ, കാളി, സുലൈഖ, ചന്ദ്രമതി, രാധ, സി. വാസുദേവൻ മാസ്റ്റർ, എം. മൊയ്തുട്ടി മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി. കെ. ദിവാകരൻ, കെ. നവാസ്, പി. ഉമ്മർ, ഇ. സുകുമാരൻ, ഇ.കെ. സുകുമാരൻ, സി.വി. മുരളി, ഭാസ്കരൻ, ബാബു, അബ്ബാസ്, റസാഖ് എഴുവന്തല, നൗഷാദ് മാവുണ്ടിരി, റഊഫ് മോളൂർ, ഉമ്മർ കുളപ്പട, കെ. മുഹമ്മദാലി എന്നിവർ സംസാരിച്ചു. പടിഞ്ഞാറങ്ങാടിയില്‍ പ്ലാസ്റ്റിക് മാലിന്യം കത്തിക്കുന്നു ആനക്കര: പൊതുസ്ഥലങ്ങളിൽ മാലിന്യം കത്തിക്കുന്നത് വിലക്കിക്കൊണ്ടുള്ള സുപ്രീംകോടതി വിധിയെ കാറ്റിൽപറത്തി മാലിന്യം കത്തിക്കുന്നു. പട്ടികത്തറ പഞ്ചായത്തിലെ പടിഞ്ഞാറങ്ങാടിയിലാണ് റോഡരികില്‍ പ്ലാസ്റ്റിക് മാലിന്യം കത്തിക്കുന്നത്. ഇത്തരം സംഭവത്തിൽ ആദ്യതവണ താക്കീതും ആവർത്തിച്ചാൽ മൂന്നുവർഷം തടവും 10,000 രൂപ പിഴയുമാണ് ശിക്ഷ. ഇവിടെ പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങള്‍ നിരന്തരം കത്തിക്കുന്നത് പ്രദേശവാസികളിൽ ഗുരുതര ആരോഗ്യ പ്രശ്‌നത്തിന് കാരണമാകുന്നു. ആരോഗ്യവകുപ്പിനെയും പഞ്ചായത്തിനെയും അറിയിച്ചെങ്കിലും ഒഴിഞ്ഞുമാറുകയാണുണ്ടായതത്രേ. അധികൃതര്‍ ഇക്കാര്യത്തില്‍ നടപടിയെടുക്കുന്നില്ലെന്ന് നാട്ടുകാര്‍ ആരോപിച്ചു. ഗോഖലെ സ്കൂളടക്കം നിരവധി വിദ്യാലങ്ങളിലേക്ക് ഇതുവഴി യാത്ര ചെയ്യുന്ന വിദ്യാർഥികൾക്കും സമീപത്തായുള്ള എൽ.പി വിദ്യാലയത്തിലെ കുട്ടികള്‍ക്കും പുക ശ്വസിച്ച് ബുദ്ധിമുട്ടുണ്ടാകുന്നതായും ആക്ഷേപമുണ്ട്. സമീപത്തെ ട്രാന്‍സ്‌ഫോർമറിനും തീയിടല്‍ ഭീഷണിയാണ്.
Show Full Article
TAGS:LOCAL NEWS 
Next Story