Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightയു.ഡി.എഫ് രാപകൽ സമരം...

യു.ഡി.എഫ് രാപകൽ സമരം ഇന്ന്

text_fields
bookmark_border
പട്ടാമ്പി: കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ ജനദ്രോഹ നടപടികൾക്കും അക്രമ രാഷ്ട്രീയത്തിനുമെതിരെ യു.ഡി.എഫ് ശനിയാഴ്ച കൊപ്പത്ത് രാപകൽ സമരം നടത്തുമെന്ന് നിയോജക മണ്ഡലം ചെയർമാൻ വി.എം. മുഹമ്മദലി, കൺവീനർ കെ.ആർ. നാരായണസ്വാമി എന്നിവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. രാവിലെ 10ന് ഡി.സി.സി പ്രസിഡൻറ് വി.കെ. ശ്രീകണ്ഠൻ ഉദ്‌ഘാടനം ചെയ്യും. ഏഴു പഞ്ചായത്തുകളിൽനിന്നും പട്ടാമ്പി മുനിസിപ്പാലിറ്റിയിൽ നിന്നുമായി 1000 പ്രവർത്തകർ പങ്കെടുക്കും. വൈകീട്ട് കെ.പി.സി.സി സെക്രട്ടറി ബെന്നി െബഹനാൻ, മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡൻറ് സി.എ.എം.എ. കരീം, മുൻ എം.എൽ.എ സി.പി. മുഹമ്മദ്, വി.ടി. ബൽറാം എം.എൽ.എ എന്നിവർ സമരത്തെ അഭിസംബോധന ചെയ്യും. സമാപന സമ്മേളനം മുസ്ലിം ലീഗ് ജില്ല ജന. സെക്രട്ടറി മരക്കാർ മാരായമംഗലം ഉദ്‌ഘാടനം ചെയ്യും. യൂനിറ്റ് കൺവെൻഷൻ പട്ടാമ്പി: കേരള ബിൽഡിങ് ഓണേഴ്‌സ് വെൽഫെയർ അസോസിയേഷൻ കൊപ്പം യൂനിറ്റ് കൺവെൻഷൻ ജില്ല പ്രസിഡൻറ് കോട്ടയിൽ മൊയ്തുണ്ണി ഉദ്‌ഘാടനം ചെയ്തു. പ്രസിഡൻറ് അഷ്‌റഫ് ഹാജി അധ്യക്ഷത വഹിച്ചു. കൊപ്പം പഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ.സി. ഗോപാലകൃഷ്ണൻ, ജിനചന്ദ്രൻ, മൂസ ഹാജി, ഇ.പി. രാജേഷ്, പി.സി. സെയ്തലവി എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story