Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_right​േബ്ലാക്ക്​ പഞ്ചായത്ത് ...

​േബ്ലാക്ക്​ പഞ്ചായത്ത് ബജറ്റ്: കാർഷിക രംഗത്ത് മണ്ണൊരുക്കം, ഭിന്നശേഷിക്കാർക്കായി കൂട്ട്

text_fields
bookmark_border
പട്ടാമ്പി: കാർഷിക മേഖലയുടെ വികസനവും ഭിന്നശേഷിക്കാർക്ക് തുല്യ നീതിയും മുൻനിർത്തിയ ബജറ്റ് വൈസ് പ്രസിഡൻറ് സുമ സുന്ദരൻ അവതരിപ്പിച്ചു. പട്ടാമ്പിയെ തരിശുരഹിത ബ്ലോക്കാക്കി മാറ്റാനും ഭക്ഷ്യ സ്വയംപര്യാപ്തത േപ്രാത്സാഹിപ്പിക്കാനും വിദ്യാർഥികളിൽ കൃഷി അഭിരുചി വളർത്താനും മണ്ണൊരുക്കം പദ്ധതി വിഭാവനം ചെയ്യുന്നു. മുഴുവൻ ഭിന്നശേഷിക്കാർക്കും ആവശ്യമായ ഉപകരണങ്ങൾ വിതരണം ചെയ്യാൻ തുക വകയിരുത്തിയിട്ടുണ്ട്. ഒരു പഞ്ചായത്തിൽ ഒരു അംഗൻവാടിയെ സ്പെഷൽ അംഗൻവാടിയായി മാറ്റാൻ കൂട്ടു പദ്ധതിക്ക് കീഴിൽ തുക വകയിരുത്തി. ഗ്രാമപഞ്ചായത്തുകളിൽ നടത്തുന്ന പാലിയേറ്റിവ് പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകാൻ സെക്കൻഡറി പാലിയേറ്റിവ് സ​െൻററും കൊപ്പം സി.എച്ച്. സിയിൽ കിടത്തി ചികിത്സയും ആരംഭിക്കും. ആരോഗ്യ മേഖലയിൽ ആയുർഗ്രാമം പദ്ധതിയുടെ കീഴിൽ പ്രതിരോധ പ്രവർത്തനങ്ങൾക്കും ചികിത്സ സൗകര്യങ്ങൾ വർധിപ്പിക്കാനും പദ്ധതി ആവിഷ്കരിച്ചു. കലാ-കായിക രംഗത്തെ പ്രവർത്തനങ്ങൾക്ക് ആരവം പദ്ധതിയിലൂടെ വാദ്യോപകരണങ്ങളും കായിക ഉപകരണങ്ങളും വിതരണം ചെയ്യാനും സ്റ്റേഡിയം നിർമിക്കാനും പദ്ധതിയുണ്ട്. യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് വി.എം. മുഹമ്മദാലി അധ്യക്ഷത വഹിച്ചു. 26,67,66,400 രൂപ വരവും 26,61,22,400 രൂപ ചെലവും 64,400 രൂപ മിച്ചവുമാണ് ബജറ്റിൽ പ്രതീക്ഷിക്കുന്നത്.
Show Full Article
TAGS:LOCAL NEWS 
Next Story