Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightവാർഷികാഘോഷം

വാർഷികാഘോഷം

text_fields
bookmark_border
ചുണ്ടമ്പറ്റ: ഗവ. യു.പി സ്‌കൂൾ വാർഷികവും വിരമിക്കുന്ന അധ്യാപകൻ ടി.കെ. അബ്ദുൽ നസീറിനുള്ള യാത്രയയപ്പും ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് ടി.കെ. നാരായണദാസ് ഉദ്‌ഘാടനം ചെയ്തു. കുലുക്കല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എൻ. ഗോപകുമാർ അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപകൻ ജോജോ മാത്യു റിപ്പോർട്ട് അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് വി.എം. മുഹമ്മദലി ഫോട്ടോ അനാച്ഛാദനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് അംഗം രമണി മോഹനൻ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ മിസിത സൂരജ്, എൻ.എ. രാജേന്ദ്രനുണ്ണി, എ.ഇ.ഒ ഡി. ഷാജിമോൻ, ബി.പി.ഒ എം. മണികണ്ഠൻ, പി.ടി.എ പ്രസിഡൻറ് പി.ടി. വിനോദ്‌കുമാർ, എം.പി.ടി.എ പ്രസിഡൻറ് രജിത, എസ്.എം.സി ചെയർമാൻ വി.പി. സുരേഷ്, സ്റ്റാഫ് സെക്രട്ടറി എം. ജയകൃഷ്ണൻ, സ്‌കൂൾ ലീഡർ ജിഷ എന്നിവർ സംസാരിച്ചു. മികച്ച വായനക്കുറിപ്പിനുള്ള സമ്മാനം ലൈബ്രറി കൗൺസിൽ പ്രസിഡൻറ് എം.വി. മോഹനൻ വിതരണം ചെയ്തു. ചുണ്ടമ്പറ്റ കലാസമിതി വായനശാല സ്‌കൂളിന് നിർമിച്ചുനൽകിയ പ്രവേശന കവാടം ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് സമർപ്പിച്ചു. ഡോക്ടറേറ്റ് ലഭിച്ചു പട്ടാമ്പി: ഗവ. യു.പി സ്‌കൂൾ അധ്യാപിക എസ്. ജയക്ക് ഡോക്ടറേറ്റ് ലഭിച്ചു. 'സാഹിത്യവും സാക്ഷാത്കാരവും: തെരഞ്ഞെടുത്ത ആട്ടക്കഥകൾ ആധാരമാക്കി ഒരു പഠനം' വിഷയത്തിൽ കേരള കലാമണ്ഡലത്തിൽ ഡോ. പി.വി. രാമൻകുട്ടിയുടെ കീഴിലായിരുന്നു ഗവേഷണം. പട്ടാമ്പി കൊടലൂർ ബി.കെ.എം.എൽ.പി സ്‌കൂൾ അധ്യാപകൻ എം.പി. വിപിനാണ് ഭർത്താവ്. മകൻ വിശ്വജിത്ത് പട്ടാമ്പി ഗവ. യു.പി സ്‌കൂൾ അഞ്ചാം ക്ലാസ് വിദ്യാർഥിയാണ്.
Show Full Article
TAGS:LOCAL NEWS 
Next Story