Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightസ്കൂൾ വാർഷികവും...

സ്കൂൾ വാർഷികവും യാത്രയയപ്പും

text_fields
bookmark_border
കല്ലടിക്കോട്: തച്ചമ്പാറ ദേശബന്ധു ഹയർ സെക്കൻഡറി സ്‌കൂൾ വാർഷികാഘോഷവും യാത്രയയപ്പും കൈതപ്രം ദാമോദരൻ നമ്പൂതിരി ഉദ്ഘാടനം ചെയ്തു. ടി.ആർ. അജയൻ മുഖ്യപ്രഭാഷണം നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ.ടി. സുജാത അധ്യക്ഷത വഹിച്ചു. അംഗം ജോർജ് തച്ചമ്പാറ അക്കാദമിക് മാസ്റ്റർ പ്ലാൻ അവതരിപ്പിച്ചു. പ്രിൻസിപ്പൽ വി.പി. ജയരാജൻ റിപ്പോർട്ട് അവതരിപ്പിച്ചു. മാനേജർ വത്സൻ മഠത്തിൽ വിവിധ മേഖലകളിൽ മികവ് തെളിയിച്ച വിദ്യാർഥികളെ അനുമോദിച്ചു. സർവിസിൽനിന്ന് വിരമിച്ച ശാന്ത, മറിയാമ്മ എന്നിവർക്ക് പി.ടി.എ പ്രസിഡൻറ് പി. പ്രവീൺകുമാർ ഉപഹാരങ്ങൾ നൽകി. എം. രാജഗോപാലൻ, എ.വി. ബ്രൈറ്റി, ഷറഫുദ്ദീൻ, പി. ശാന്ത, മറിയാമ്മ എന്നിവർ സംസാരിച്ചു. പ്രധാനാധ്യാപകൻ ബെന്നി ജോസ് സ്വാഗതവും പി.എസ്. രാമചന്ദ്രൻ നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story