Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightആലൂര്‍ ചാമുണ്ഡിക്കാവ്...

ആലൂര്‍ ചാമുണ്ഡിക്കാവ് ഭഗവതി ക്ഷേത്രത്തിൽ താലപ്പൊലിയാഘോഷിച്ചു

text_fields
bookmark_border
ആനക്കര: ആലൂര്‍ ചാമുണ്ഡിക്കാവ് ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി ആഘോഷിച്ചു. കൂത്തുമാടത്തില്‍ രാവണവധം, കൂത്തരങ്ങേറിയപ്പോള്‍ ക്ഷേത്രത്തില്‍ തിറകളെത്തി കൊട്ടിക്കയറി. ഈ ചടങ്ങിന് ശേഷം തിറകള്‍ വീടുകള്‍ കയറിയിറങ്ങി. ഉച്ചക്ക് രണ്ടിന് പള്ളിക്കുളങ്ങര അയ്യപ്പ ക്ഷേത്രത്തില്‍ നിന്ന് ആനകളുടെ അകമ്പടിയോടെ ദേവസ്വം പകല്‍ എഴുന്നള്ളിപ്പ് നടന്നു. കീഴില്ലം ഗോപാലകൃഷ്ണന്‍, കലാമണ്ഡലം കുട്ടിനാരായണന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പഞ്ചവാദ്യവും വെള്ളിത്തിരി പ്രഭാകര​െൻറ നേതൃത്വത്തിലുള്ള മേളവുമുണ്ടായി. ഓങ്ങല്ലൂര്‍ ശങ്കരന്‍ കുട്ടിയുടെ നേതൃത്വത്തില്‍ നാദസ്വര കച്ചേരി, ഡബിള്‍ തായമ്പക, ആയിരംതിരി കത്തിക്കല്‍ എന്നിവ നടന്നു.
Show Full Article
TAGS:LOCAL NEWS 
Next Story