Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightനരിമാളന്‍ കുന്നില്‍...

നരിമാളന്‍ കുന്നില്‍ തീപിടിത്തം

text_fields
bookmark_border
നാട്ടുകാരുടെ രക്ഷാപ്രവര്‍ത്തനത്തിൽ സമീപത്തെ വീടുകള്‍ അഗ്നിയില്‍ നിന്ന് രക്ഷപ്പെട്ടു ആനക്കര: നരിമാളന്‍കുന്നില്‍ തീപ്പിടിത്തമുണ്ടായി. നാട്ടുകാർ സമയോചിതമായി ഇടപെട്ടതിനാൽ സമീപത്തെ വീടുകള്‍ അഗ്നിയില്‍ നിന്ന് രക്ഷപ്പെട്ടു. ശനിയാഴ്ച ഉച്ചയോടെയാണ് നരിമാളന്‍കുന്നി​െൻറ മുകള്‍ ഭാഗത്ത് പുല്ലിന് തീപ്പിടിച്ചത്. നല്ല കാറ്റ് ഉണ്ടായിരുന്നതിനാല്‍ തീ ആളിപ്പടര്‍ന്ന് സമീപത്തെ റബര്‍ എസ്റ്റേറ്റിലേക്ക് കയറി. തോട്ടത്തില്‍ റബര്‍ ഇലകള്‍ കുമിഞ്ഞ് കിടന്നതിനാല്‍ തീയണക്കാൻ പ്രയാസം നേരിട്ടു. സമീപത്തെ വീടുകള്‍ വരെ തീയെത്തുമെന്ന് കണ്ടതോടെ കൂടുതല്‍ പേര്‍ രക്ഷാപ്രവര്‍ത്തനത്തിനെത്തി. ഫയര്‍ഫോഴ്‌സ് എത്തിയെങ്കിലും വാഹനം സമീപത്തേക്ക് എത്തിക്കാൻ കഴിഞ്ഞില്ല. തുടർന്ന് നാട്ടുകാരുടെ നേതൃത്വത്തില്‍ തന്നെ തീ അണക്കുകയായിരുന്നു. കുന്നിന്‍ ചെരുവിലെ വീടുകളില്‍ ശേഖരിച്ചിരുന്ന കുടിവെള്ളം പോലു തീയണക്കാന്‍ ഉപയോഗിക്കേണ്ടിവന്നു.
Show Full Article
TAGS:LOCAL NEWS 
Next Story