Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightസാംസ്കാരികം^2018

'സാംസ്കാരികം^2018'

text_fields
bookmark_border
'സാംസ്കാരികം-2018' കൂറ്റനാട്: ജനകീയ വായനശാലയുടെ 'സാംസ്കാരികം-2018' ശനിയാഴ്ച വൈകീട്ട് നാലിന് വട്ടേനാട് ഗവ. എൽ.പി സ്‌കൂളിൽ നടക്കും. ജില്ല ലൈബ്രറി കൗൺസിൽ പ്രസിഡൻറ് ടി.കെ. നാരായണദാസ് ഉദ്ഘാടനം ചെയ്യും. പി. രാധാകൃഷ്‍ണൻ രചിച്ച ഡോ. അലമേലു 9 ബി എന്ന പുസ്തകം ദീപ നിശാന്ത് പ്രകാശനം ചെയ്യും. മികച്ച ഗ്രന്ഥശാല പ്രവർത്തകനുള്ള സാഹിത്യ അക്കാദമി അവാർഡ്‌ ജേതാവ് പി. ഗോപാലൻ നായരെ ആദരിക്കും. എം.ജി. ശശി സംവിധാനം ചെയ്ത അഴീക്കോട് മാഷ് എന്ന ഡോക്യുമ​െൻററി പ്രദർശനവും നടക്കും. സ്നേഹാദരവ് ഇന്ന് പട്ടാമ്പി: പട്ടാമ്പി നേർച്ചയോടനുബന്ധിച്ച് പ്രദേശത്തെ മുതിർന്ന ഡോക്ടർമാരെ ആദരിക്കുന്നു. ശനിയാഴ്ച വൈകീട്ട് 5.30ന് പൊലീസ് സ്റ്റേഷന് എതിർവശത്തുള്ള എക്സിബിഷൻ ഗ്രൗണ്ടിലാണ് ചടങ്ങ്. മുൻ മഹാരാഷ്ട്ര ഗവർണർ കെ. ശങ്കരനാരായണൻ ഉദ്ഘാടനം ചെയ്യും. മുൻ എം.എൽ.എ സി.പി. മുഹമ്മദ് മുഖ്യ പ്രഭാഷണ൦ നടത്തും. സി.എം. ശിവദാസ്, ഡോ. കെ.പി. അബൂബക്കർ, ഡോ. കെ.പി. വിശ്വനാഥൻ, ഡോ. കെ. ഉണ്ണികൃഷ്ണൻ, ഡോ. രാമൻ നമ്പീശൻ, ഡോ. ജോസ് പുളിക്കൻ എന്നിവരെയാണ് ആദരിക്കുന്നത്. അനുശോചിച്ചു പട്ടാമ്പി: വെൽഫെയർ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറിയായിരുന്ന തെന്നിലാപുരം രാധാകൃഷ്ണ‍​െൻറ നിര്യാണത്തിൽ വെൽഫെയർ പാർട്ടി പട്ടാമ്പി മുനിസിപ്പൽ കമ്മിറ്റി അനുശോചിച്ചു. പ്രസിഡൻറ് പൂവ്വത്തിങ്കൽ സിദ്ദീഖ് അധ്യക്ഷത വഹിച്ചു. സൈഫുദ്ദീൻ, കെ.എം. അബ്ദുസ്സലാം, ടി.പി. മുഹമ്മദാലി, പതിയിൽ റംല, ഷഹർബാൻ, അയ്യൂബ് ശങ്കരമംഗലം, കെ.പി. ഹമീദ് എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story