Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകഞ്ചാവുമായി യുവാവ്...

കഞ്ചാവുമായി യുവാവ് പിടിയിൽ

text_fields
bookmark_border
കുഴൽമന്ദം: ചിതലി അഞ്ചുമുറി ജങ്ഷനിൽ നടത്തിയ വാഹനപരിശോധനയിൽ പാലക്കാട് നിന്ന് തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന കെ.എസ്.ആർ.ടി.സി ബസിലെ യാത്രക്കാരനിൽനിന്ന് രണ്ട് കിലോ കഞ്ചാവ് പിടികൂടി. ചേർത്തല കൊക്കോതമംഗലം വെള്ളിയാകുളം അജിത്ത് സി. ചാണയിൽ (23) എന്നയാളിൽ നിന്നാണ് പിടികൂടിയത്. കുഴൽമന്ദം എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ജി. ഉദയകുമാർ, അസി. ഇൻസ്പെക്ടർ കെ.പി. രാമചന്ദ്രൻ പ്രിവൻറീവ് ഓഫിസർമാരായ സുരേഷ് കുമാർ, സെയ്ദ് മൊഹമ്മദ്, സിവിൽ എക്സൈസ് ഓഫിസർമാരായ സതീഷ് കുമാർ, രാജേഷ്, മധു, അബ്ദുൽ ബഷീർ, ടി.സി. സജീവ്, ശ്രീലത, വി. രമ്യ, ഡ്രൈവർ രാധാകൃഷ്ണൻ എന്നിവർ പരിശോധനയിൽ പങ്കെടുത്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഇയ്യങ്കോട് ശ്രീധരനെ അനുമോദിച്ചു പാലക്കാട്: കേരള സാഹിത്യ അക്കാദമിയുടെ സമഗ്ര സംഭാവനക്കുള്ള പുരസ്‌കാരം നേടിയ ഇയ്യങ്കോട് ശ്രീധരനെ 'തുറന്ന കത്ത്' ദിനപത്രം അനുമോദിച്ചു. മുണ്ടൂര്‍ സേതുമാധവന്‍ ഉദ്ഘാടനം ചെയ്തു. പ്രഫ. പി. മുരളി പൊന്നാട അണിയിച്ചു. കാളിദാസ് പുതുമന അധ്യക്ഷത വഹിച്ചു. തുറന്നകത്ത് ചീഫ് എഡിറ്റര്‍ എ.ഞസുബ്രഹ്മണ്യന്‍ തുറന്ന കത്തി​െൻറ പുരസ്‌കാരം നല്‍കി. പ്രസ് ക്ലബ് പ്രസിഡൻറ് ഷില്ലര്‍ സ്റ്റീഫൻ, അഡ്വ. പി. പ്രേംനാഥ്, ആലങ്ങാട് മുരളീധരന്‍, എസ്.വി. അയ്യര്‍ എന്നിവര്‍ സംസാരിച്ചു. പി. വിജയന്‍, കെ.കെ. പത്മഗിരീഷ് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. കെ.സി. രാമചന്ദ്രന്‍ സ്വാഗതവും കെ.പി. കരുണാകരന്‍ നായര്‍ നന്ദിയും പറഞ്ഞു. ഇയ്യങ്കോട് ശ്രീധരന്‍ മറുപടി പ്രസംഗം നടത്തി. കൺവെൻഷൻ പാലക്കാട്: വൈദ്യുതി മേഖല സ്വകാര്യവൽക്കരിക്കുന്നതിനുവേണ്ടി കേന്ദ്ര സർക്കാർ പാർലമ​െൻറിൽ കൊണ്ടുവരുന്ന 2014 നിയമഭേദഗതിക്കെതിരെ ദേശവ്യാപകമായി നടത്താൻ പോകുന്ന പണിമുടക്ക്, പാർലമ​െൻറ് മാർച്ച്, രാജ്ഭവൻ മാർച്ച് എന്നിവ വിജയിപ്പിക്കാനും സമരത്തിന് ബഹുജനപിന്തുണ നേടുന്നതിനും വേണ്ടി നടത്തുന്ന ജനസഭകൾ ജില്ലയിൽ 110 സ്ഥലങ്ങളിൽ നടത്തുവാൻ തീരുമാനിച്ചു. കൺവെൻഷൻ കർഷകസംഘം സംസ്ഥാന സെക്രട്ടറി കെ.വി. രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കെ.എസ്.ഇ.ബി. വർക്കേഴ്സ് അസോസിയേഷൻ (സി.ഐ.ടി.യു) സംസ്ഥാന വൈസ് പ്രസിഡൻറ് വി.വി. വിജയൻ അധ്യക്ഷത വഹിച്ചു. എം. ഹംസ, എൻ.ജി. മുരളീധരൻ നായർ, കെ.ആർ. മോഹൻദാസ്, സാജൻ, ജയപ്രകാശ്, പ്രസാദ് മാത്യു, സദറുദ്ദീൻ, മോഹൻദാസ്, സജി ഒ. വർഗീസ്, രാംപ്രകാശ്, മഹേഷ്, കെ. ഉണ്ണികൃഷ്ണൻ, സി. ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story